തെക്കൻ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വൈകുന്നു; ശാസ്താംകോട്ടയിൽ അപകടം
ട്രാക്ക് പരിശോധയ്ക്ക് എത്തിയ ട്രോളി ട്രെയിനുമായി ഇടിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
ശാസ്താംകോട്ട: കേരളത്തില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു. കൊല്ലത്തു നിന്ന് വടക്കോട്ടുള്ള ട്രെയിനുകളാണ് വൈകുന്നത്. ട്രാക്ക് പരിശോധയ്ക്ക് എത്തിയ ട്രോളി ട്രെയിനുമായി ഇടിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിയ്ക്കുകയാണ്.

തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള കേരള എക്‌സ്പ്രസ്സാണ് ട്രോളിയില്‍ ഇടിച്ചത്. ട്രെയിന്‍ വരുന്നത് കണ്ട് ട്രോളിയിലെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. കൂട്ടി ഇടിയില്‍ ട്രെയിന്റെ എഞ്ചിന് കേടുപാടി പറ്റി.
കേരള എക്‌സ്പ്രസ്സിന് ശേഷമുള്ള ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. രണ്ട് മണിക്കൂര്‍ വൈകിയാണ് കേരള എക്‌സ്പ്രസ് പുറപ്പെട്ടത്.












Click it and Unblock the Notifications