കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റുകറ്റപ്പണി: കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ 31വരെ ട്രെയ്‌നുകള്‍ വൈകും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ട്രെയ്ന്‍ സര്‍വിസുകള്‍ ഇന്നു മുതല്‍ വൈകുമെന്ന് ദക്ഷിണ റെയ്ല്‍വേ അറിയിച്ചു. മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 11.45ന് പകരം ഉച്ചയ്ക്ക് ഒരു മണിക്കാണ് പുറപ്പെടുക. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്പ്രസ് ഉച്ചതിരിഞ്ഞ് 2.35നു പകരം 3.10നാണ് യാത്ര തിരിക്കുക. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ഉച്ചതിരിഞ്ഞ് 2.45നു പകരം 3.20നുമായിരിക്കും പുറപ്പെടുക. കോയമ്പത്തൂര്‍-മംഗലാപുരം സെന്‍ട്രല്‍ ഫാസ്റ്റ് പാലഞ്ചര്‍, മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ സര്‍വിസ് നടത്തില്ല.

ഇതരസംസ്ഥാനക്കാരുടെ ചതി, ചായയില്‍ മയക്കുമരുന്ന് നല്‍കി അമ്മയെയും മകളെയും കൊള്ളയടിച്ചു
മുംബൈ ലോകമാന്യതിലക്-എറണാകുളം ജങ്ഷന്‍ ബൈ വീക്ക്‌ലി തുരന്തോ എക്‌സ്പ്രസ് രണ്ടര മണിക്കൂറും പുണെ-എറണാകുളം ജങ്ഷന്‍ ബൈ വീക്ക്‌ലി എക്പ്രസ് ഒരു മണിക്കൂര്‍ 35 മിനിറ്റും ദാദര്‍-തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് വീക്ക്‌ലി എക്‌സ്പ്രസ് 45 മിനിറ്റും പിടിച്ചിടും.

kozhikoderailway

പാളത്തിലെ മെറ്റല്‍ ഉറപ്പിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനുമിടയില്‍ രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 4.30വരെ നിശ്ചിത ദിവസങ്ങളില്‍ ചില ട്രെയ്‌നുകള്‍ വൈകും. മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ഇന്നും 23നും രാത്രി 10.20നാകും പുറപ്പെടുക. 27നു രാത്രി 11ന് യാത്രതിരിക്കേണ്ട മംഗളൂരു സെന്‍ട്രല്‍-സാന്ദ്രാഗച്ചി വിവേക് എക്‌സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍ വൈകി മാത്രമാണ് പുറപ്പെടുക. പാലക്കാട്-ഷൊര്‍ണൂര്‍-കോഴിക്കോട്-വടകര ഭാഗങ്ങളിലെ അറ്റകുറ്റപ്പണികള്‍ പ്രമാണിച്ച് കോയമ്പത്തൂര്‍-മംഗളൂരു ട്രെയ്ന്‍ ഇന്നു മുതല്‍ 31 വരെ പാലക്കാട് ജങ്ഷനില്‍ രണ്ടു മണിക്കൂറില്‍ പിടിച്ചിടും.

English summary
Trains will be late in koyilandi-kozhikode route
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X