കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമര്‍ശിച്ചവര്‍ 'ശശി'യായി; ടീച്ചറും സര്‍ക്കാരും ഒന്നായി?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചു എന്ന പേരില്‍ സ്ഥലം മാറ്റിയ അധ്യാപികയെ തലസ്ഥാന നഗരത്തിലെ തന്നെ മറ്റൊരു സ്‌കൂളില്‍ നിയമിക്കാന്‍ തീരുമാനമായി.

കോട്ടണ്‍ഹില്‍ സ്‌കൂളി പ്രധാനാധ്യാപികയായിരുന്ന ഊര്‍മിള ദേവിയെയാണ് ജില്ലയിലെ തന്നെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രതിപക്ഷം വിഷയത്തില്‍ നിയമസഭ സ്തംഭിക്കുക വരെ ചെയ്തു.തിരുവനന്തപുരം മോഡല്‍ സ്‌കൂളിലാണ് അധ്യാപികക്ക് നിയമനം നല്‍കിയിരിക്കുന്നത്.

മന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് വൈകിയതിനെ വിമര്‍ശിച്ചു എന്നായിരുന്നു അധ്യാപികക്കെതിരെയുണ്ടായിരുന്ന ആരോപണം. എന്നാല്‍ മന്ത്രിയെത്തുമ്പോള്‍ സ്‌കൂളിന്റെ കവാടം അടഞ്ഞുകിടക്കുകായിരുന്നു എന്ന കാരണമാണ് നടപടിക്ക് ന്യായീകരണമായി അധികൃതര്‍ പറഞ്ഞിരുന്നത്.

അര്‍ബുദ രോഗബാധിതയും പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന ആളും ആണ് ഊര്‍മിള ദേവി. വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റവ്‌ട്രൈബ്യൂണലില്‍ അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇപ്പോഴത്തെ സ്ഥലം മാറ്റനടപടി. വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച ചെയ്താണ് നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

അധ്യാപികക്ക് മാനുഷിക പരിഗണന നല്‍കിയാണ് ഇപ്പോള്‍ നഗരത്തിലേക്ക് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നതെന്നാണ് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ അധ്യാപികയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഊര്‍മിള ടീച്ചര്‍ നഗരത്തിലേക്ക്, തൃപ്തിയില്ല

ഊര്‍മിള ടീച്ചര്‍ നഗരത്തിലേക്ക്, തൃപ്തിയില്ല

കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട മുന്‍ പ്രധാനാധ്യാപിക ഊര്‍മിള ടീച്ചര്‍ ഇനി തിരുവനന്തപുരം മോഡല്‍ സ്‌കൂളിലെത്തും. എന്തായാലും ഈ നടപടിയില്‍ ഊര്‍മിള ദേവി തീരെ തൃപ്തയല്ല.

മുഖ്യമന്ത്രിക്ക് അപ്പീല്‍

മുഖ്യമന്ത്രിക്ക് അപ്പീല്‍

വിദ്യാഭ്യാസമന്ത്രിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് അപ്പീല്‍ നല്‍കിയതിലാണ് ഇപ്പോള്‍ നടപടി. അധ്യാപിക തെറ്റുകാരിയാണെന്നാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇപ്പോഴും പറയുന്നത്.

നടപടി തുടരുമെന്ന് അബ്ദുറബ്ബ്

നടപടി തുടരുമെന്ന് അബ്ദുറബ്ബ്

അധ്യാപികയെ സ്ഥലം മാറ്റിയതില്‍ തെറ്റില്ലെന്നാണ് മന്ത്രി ഇപ്പോഴും പറയുന്നത്. ഊര്‍മിള ദേവി നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ വകുപ്പുതല നടപടി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കി.

അവസാനം സിപിഎം എന്തായി?

അവസാനം സിപിഎം എന്തായി?

അധ്യാപികയുടെ സ്ഥലംമാറ്റ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അടുക്കമുള്ളവര്‍ കലാപം ഉണ്ടാക്കിയതാണ്. ഈ നടപടിയോടെ അത് തീരുമോ...

 ഖേദ പ്രകടനം

ഖേദ പ്രകടനം

സംഭവം വിവാദമായി കത്തി നിന്നപ്പോഴാണ് അധ്യാപികയുടെ ഖേദപ്രകടനം. ഇതോടെയാണ് സര്‍ക്കാര്‍ ഇത്തിരി അയഞ്ഞത്.

English summary
Transfer Controversy: Cotton Hill ex head mistress transferred to Model School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X