കൈയ്യേറ്റക്കാരേ നിങ്ങൾ കൈയ്യേറിക്കോ!! പിണറായി ഒപ്പമുണ്ട്!! ശ്രീറാമിനൊപ്പം നിന്നവരെയും തെറിപ്പിച്ചു!!

  • Posted By:
Subscribe to Oneindia Malayalam

മൂന്നാർ: മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോയ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയത് കൊണ്ട് പിണറായി വിജയന്റെ പ്രതികാര നടപടി അവസാനിച്ചില്ല. ശ്രീറാമിനെ സ്ഥലം മാറ്റിയതിനു പിന്നാലെ അദ്ദേഹത്തിന് ഒപ്പം നിന്ന ഉദ്യോഗസ്ഥരെയും തെറിപ്പിച്ചിരിക്കുകയാണ് പിണറായി സർക്കാർ.

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിനു പിന്നാലെയുണ്ടായ വിവാദങ്ങൾ തെല്ലൊന്ന് അടങ്ങുന്നതിനിടെയാണ് അടുത്ത കൂട്ട സ്ഥലം മാറ്റം നടന്നിരിക്കുന്നത്. ഹെഡ് ക്ലാർക്ക് ജി ബാലചന്ദ്രൻ പിള്ള, ക്ലാർക്കുമാരായ പികെ ഷിജു, പികെ സോമൻ, ആർകെ സിജു എന്നിവരെയാണ് സ്ഥലം മാറ്റിയത്.

വെങ്കിട്ടരാമനും അഡീഷണൽ തഹസീൽദാർക്കും പിന്നാലെ

വെങ്കിട്ടരാമനും അഡീഷണൽ തഹസീൽദാർക്കും പിന്നാലെ

മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപായ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയാണ്. ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ സബ്കളക്ടർ ശ്രീറാം വെങ്കിട്ട രാമനും അഡീഷണൽ തഹസീൽ ദാർക്കും പിന്നാലെയാണ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

ശ്രീറാമിന് ഒപ്പമുണ്ടായിരുന്നവർ

ശ്രീറാമിന് ഒപ്പമുണ്ടായിരുന്നവർ

ശ്രീറാമിനെ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് സഹായിച്ച ഉദ്യോഗസ്ഥരെയും ദേവികുളം ആര്‍ഡിഒ ഓഫിസില്‍നിന്ന് ഒഴിപ്പിക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കള്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ നടപ്പാവുന്നത്.

ഹെഡ്ക്ലാർക്ക് അടക്കം

ഹെഡ്ക്ലാർക്ക് അടക്കം

ഹെഡ്ക്ലാർക്ക് അടക്കമുള്ളവരെയാണ് മാറ്റിയിരിക്കുന്നത്. ഹെഡ്ക്ലാർക്ക് ബാലചന്ദ്രൻ പിള്ളയെ കാഞ്ചിയാർ വില്ലേജ് ഓഫീസറായും പികെ ഷാജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പികെ സോമനെ രാജകുമാരി ഭൂപതിപ്പ് ഓഫീസിലേക്കും ആർകെ സിജുവിനെ നെടുങ്കണ്ടം സർവ്വേ സൂപ്രണ്ട് ഓഫീസിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

ശ്രീറാമിന്റെ വിശ്വസ്തർ

ശ്രീറാമിന്റെ വിശ്വസ്തർ

കൈയ്യേറ്റം ഒഴിപ്പിക്കലിനായി ശ്രീറാം വെങ്കിട്ടരാമൻ രൂപീകരിച്ച സ്ക്വാഡിലെ ശ്രീറാമിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞതിനു തൊട്ടുപിന്നാലെയാണു സ്ക്വാഡിലെ മറ്റു നാലു പേർക്കെതിരെയുള്ള നടപടി.

കൈയ്യേറ്റങ്ങൾ കണ്ടെത്താൻ

കൈയ്യേറ്റങ്ങൾ കണ്ടെത്താൻ

കൊട്ടക്കാമ്പൂർ, പാപ്പാത്തിച്ചോല, സിപിഐ ഓഫിസിന് സമീപത്തെ ലവ് ഡെയ്ൽ റിസോർട്ട് ഉൾപ്പെടെയുള്ള കയ്യേറ്റങ്ങൾ കണ്ടെത്താൻ സഹായകമായത് ഈ ഉദ്യോഗസ്ഥരുടെ പ്രവർത്തനമാണ്.

എല്ലാവരെയും മാറ്റുന്നു

എല്ലാവരെയും മാറ്റുന്നു

ശ്രീറാമിനെ മാറ്റിയതിനു പിന്നാലെ തന്നെ സബ്കളക്ടറുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ നീക്കം ആരംഭിച്ചു. ഇതിനായി സബ് കളക്ടറുടെ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിച്ചിരുന്നു. 12 ഉദ്യോഗസ്ഥരാണ് ഓഫീസിലുള്ളത്.

വെങ്കിട്ടരാമൻ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ

വെങ്കിട്ടരാമൻ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടർ

ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായിട്ടാണ് നിയമിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റം എന്നായിരുന്നു സർക്കാർ ഇതിനെ കുറിച്ച് പറഞ്ഞത്. എന്നാൽ ഈ വാദ പിന്നീട് പൊളിഞ്ഞിരുന്നു.

സമ്മർദത്തിനൊടുവിൽ

സമ്മർദത്തിനൊടുവിൽ

ശ്രീറാമിന്റെ നടപടികൾക്കെതിരെ സിപിഎം അടക്കമുള്ള പാർട്ടികൾ രംഗത്തു വന്നിരുന്നു. ശ്രീറാമിന്റെ നടപടികളെ ഹൈക്കോടതി പ്രശംസിച്ചതിനു പിന്നാലെയായിരുന്നു ശ്രീറാമിനെ മാറ്റിയത്.ശ്രീറാമിനെ നീക്കാൻ സിപിഎ പിണറായിക്കു മേൽ ശക്തമായ സമ്മർദം ചെലുത്തിയിരുന്നു.

English summary
transfer for revenue officials who took action against encroachers at munnar
Please Wait while comments are loading...