Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘം മാറിയിട്ടില്ല, ഒരാൾ മാറിയത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എസ് ശ്രീജിത്ത്

കൊച്ചി: ക്രൈംബ്രാഞ്ച് തലവൻ സ്ഥാനത്ത് നിന്ന് ഒരാൾ മാറിയത് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് എസ് ശ്രീജിത്ത്. അന്വേഷണ സംഘം മാറിയിട്ടില്ലെന്നും ഒരാൾ മാറിയത് കൊണ്ട് അന്വേഷണത്തിന് ഒന്നും സംഭവിക്കില്ലെന്നും എസ് ശ്രീജിത്ത് പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണറായി ചുമതലയേറ്റതിന് ശേഷമുളള വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു എസ് ശ്രീജിത്ത്. ഷേഖ് ദർവേസ് സാഹിബ് ആണ് ക്രൈംബ്രാഞ്ചിന്റെ പുതിയ തലവൻ. അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കേയുളള മാറ്റത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

പൂര്‍ണമായും സര്‍ക്കാര്‍ തീരുമാനത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരു ഉദ്യോഗസ്ഥന്റെ മാറ്റം കൊണ്ട് ഒരു വ്യത്യാസവും വരാന്‍ പോകുന്നില്ലെന്ന് എസ് ശ്രീജിത്ത് പറഞ്ഞു. ''നാല് വ്യത്യസ്ത വകുപ്പുകളുടെ തലവന്മാരെ പുനര്‍നിര്‍ണയിക്കുന്ന പ്രക്രിയയ്ക്ക് ഇത്രയ്ക്ക് മാനം കൊടുക്കേണ്ടതില്ല. തന്റെ പേര് ഉപയോഗിച്ച് കൊണ്ടുളള വിവാദം അടിസ്ഥാനരഹിതമാണ്. അന്വേഷണ സംഘം വളരെ ഭംഗിയായി അവരുടെ ജോലി ചെയ്യുന്നുണ്ട്. ഏതെങ്കിലും തരത്തിലുളള സ്വാധീനം ഉണ്ടായിരുന്നുവെങ്കില്‍ അന്വേഷണം ഇത്രയേറെ മുന്നോട്ട് പോകുമായിരുന്നു എന്ന് തോന്നുന്നുണ്ടോ''; എസ് ശ്രീജിത്ത് ചോദിച്ചു.

66

''അന്വേഷണ നേതൃത്വത്തിലെ ഒരാള്‍ മാറിയെന്ന് കരുതി അന്വേഷണ സംഘത്തിന് ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അതിന് കാരണം ഇതിന് പിറകിലുളള സര്‍ക്കാരിന്റെ ദൃഢനിശ്ചയം തന്നെയാണ്. ഉദ്യോഗസ്ഥര്‍ കൃത്യമായി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിന്റെ ഒരു മുഖമാവുക എന്നത് മാത്രമേ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മേലുദ്യോഗസ്ഥന് ചെയ്യാനുളളൂ. അത് നന്നായി ചെയ്യാവുന്ന ഉദ്യോഗസ്ഥര്‍ ആ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്''. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അന്വേഷണം ഭംഗിയായി മുന്നോട്ട് പോകുമെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ചില അവകാശങ്ങളുണ്ട്. അവര്‍ക്ക് അന്വേഷണ സംഘത്തെ കുറിച്ച് തോന്നുന്ന പ്രശ്‌നങ്ങള്‍ പരാതിയായി കൊടുക്കാനുളള സംവിധാനങ്ങളുണ്ട്. അതൊന്നും തടയേണ്ട കാര്യമില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ''ദിലീപിന്റെ അഭിഭാഷകരുടെ പരാതി പ്രകാരമാണ് തന്നെ മാറ്റിയതെന്ന് കരുതുന്നില്ല. ഇതിന് മുന്‍പും അവര്‍ പരാതി കൊടുത്തിട്ടുളളതാണ്. അവര്‍ക്ക് പരാതിപ്പെടാന്‍ അവകാശമുണ്ട്. അത് നോക്കാനും പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്''. അതും തന്റെ മാറ്റവുമായി ഒരു ബന്ധവും ഇല്ലെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+