ലിംഗമാറ്റ ശാസ്ത്രക്രിയ പിഴവാരോപിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി ആത്മഹത്യ ചെയ്ത നിലയിൽ
കൊച്ചി; ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പെരുമണ്‍ സ്വദേശിയാണ്.കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ജെയാണ്. കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ ആദ്യമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് അനന്യ.
Recommended Video

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
ലിംഗമാറ്ര ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ പിഴവ് റ്റിയതിനെ തുടർന്ന് താൻ ഏറെനാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ശസ്ത്രക്രിയ ചെയ്തതെന്നും ഗുരുതരമായ പിഴവാണ് ഡോക്ടർ സംഭവിച്ചതെന്നുമായിരുന്നു ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ അനന്യ ആരോപിച്ചത്. ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.
2020 ലാണ് വജയിനോപ്ലാസിസ് സർജറിക്ക് വിധേയമായത്. ഇപ്പോൾ ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് എഴുന്നേറ്റ് നിൽക്കാനോ ഉറക്കെ തുമ്മാനോ സാധിക്കുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അവർ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications