ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയും മരിച്ച നിലയിൽ, മരണപ്പെട്ടത് ഹെയർ സ്റ്റൈലിസ്റ്റായ ജിജു
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെ പാര്ട്ണറിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വൈറ്റിലയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് അനന്യയുടെ സുഹൃത്ത് ജിജുവിനെ കണ്ടെത്തിയത്. ജിജു ഹെയര്‍ സ്റ്റൈലിസ്റ്റാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അനന്യയുടെ മരണദിവസം ജിജുവും ഫ്ളാറ്റില്‍ ഒപ്പമുണ്ടായിരുന്നു. ജിജു ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് അനന്യ ആത്മഹത്യ ചെയ്തത്. അനന്യയുടെ മരണശേഷം ജിജു കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് വിവരം. ഇടപ്പള്ളിയിലെ അനന്യ മരണപ്പെട്ട ഫ്ളാറ്റില്‍ നിന്ന് വൈറ്റിലയിലുളള സുഹൃത്തുക്കളുടെ ഫ്ളാറ്റിലേക്ക് ജിജു താമസം മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് ജിജു മരണപ്പെട്ടത്.

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ ശ്രദ്ധേയയായിരുന്നു അനന്യ. കഴിഞ്ഞ വര്‍ഷം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ അനന്യ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായി ആരോപിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റെനെ മെഡിസിറ്റിക്ക് എതിരെ ആയിരുന്നു അനന്യ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം അനന്യ വളരെ അധികം ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു.
Recommended Video

ഇതേക്കുറിച്ച് ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിട്ടും സഹായിച്ചില്ലെന്നും അനന്യ ആരോപിച്ചിരുന്നു. അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി അച്ഛന് ആരോപിച്ചിരുന്നു. ദില്ലിയില്‍ വെച്ച് റീസര്ജറിക്കുളള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് അനന്യ ആത്മഹത്യ ചെയ്തത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് അനന്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. അനന്യയുടേത് ആത്മഹത്യയാണ് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications