സൗമ്യ ചോദിച്ചു വാങ്ങിയത്; മാനനഷ്ടത്തിന് കേസ് കൊടുത്ത് ഭര്‍ത്താവിനെ അഗ്‌നിശുദ്ധി വരുത്തി സ്വീകരിക്കണം
പാലക്കാട്: ഇടത് സഹയാത്രികനും പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോക്ടര്‍ പി. സരിന് നേരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച ഭാര്യ ഡോ. സൗമ്യയ്ക്ക് മറുപടിയുമായി രാഗ രഞ്ജിനി. സരിനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതിനാല്‍ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുക്കണം എന്നായിരുന്നു ഡോ. സൗമ്യ സരിന്റെ ഉപദേശം. ഇതിനാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ രാഗ രഞ്ജിനി ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു രാഗ രഞ്ജിനിയുടെ പ്രതികരണം. തന്റെ അനുഭവമാണ് ഷെയര്‍ ചെയ്തതെന്നും ഇലക്ഷന്‍ സമയത്ത് നിങ്ങളുടെ ഭര്‍ത്താവിനെതിരെ ഉപയോഗിക്കേണ്ട ആവശ്യമൊന്നുമില്ല, 8 നിലയില്‍ പൊട്ടുമെന്ന് അറിയാമെന്നും രാഗ രഞ്ജിനി പറയുന്നു. രാഗ രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'സൗമ്യ ചോദിച്ചു വാങ്ങിയതല്ലേ. നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ എതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ പറയണം എന്നു പറഞ്ഞപ്പോഴാണ് ഞാൻ പറഞ്ഞത്. നിങ്ങളുടെ പോസ്റ്റ് ഞാൻ കണ്ടത് പോലുമില്ല, എന്റെ അനുഭവം എന്റെ സുഹൃത്തുക്കളോട് ഷെയർ ചെയ്തിരുന്നു. അവരാണ് ആ പോസ്റ്റ് എനിക്ക് അയച്ചു തന്നത്. പിന്നെ ഇലക്ഷൻ സമയത്ത് നിങ്ങളുടെ ഭർത്താവിനെതിരെ ഉപയോഗിക്കേണ്ട ആവശ്യമൊന്നുമില്ല 8 നിലയിൽ പൊട്ടുമെന്ന് അറിയാം. എന്റെ അനുഭവമാണ് ഷെയർ ചെയ്തത്.
അതുപോലെതന്നെ ആൺകുട്ടികളുടെ കയ്യിൽ കൈ കൊടുക്കുമ്പോൾ വിരൽ കൊണ്ട് ചൊറിയും എന്ന് പറഞ്ഞത് ഞാനല്ല. ഒരാളുടെ അനുഭവം പറയുമ്പോഴാണ് മറ്റുള്ളവർ വന്ന് പറയുന്നത്. ഇതു നിങ്ങൾ ചോദിച്ചു വാങ്ങിയതല്ലേ. കേസെടുക്കാൻ ആയിരുന്നെങ്കിൽ അന്നേ കേസ് കൊടുത്തേനെ, Dr Soumya Sarin നിങ്ങൾ കേസ് കൊടുക്കണം മാനനഷ്ടത്തിന്, നിങ്ങളുടെ ഭർത്താവിനെ അഗ്നിശുദ്ധി വരുത്തി സ്വീകരിക്കാൻ തയ്യാറാകണം'.
നേരത്തെ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഡോ. പി സരിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനും രാഗ രഞ്ജിനി ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. 'മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നു പറഞ്ഞ ആളോട് പുച്ഛം തന്നെ. പിണറായി പെണ്ണ് കച്ചവടക്കാരന്‍ ആണ് എന്ന് പറഞ്ഞ് നടന്ന സ്ഥാനം കിട്ടാതെ ഇരുന്നപ്പോള്‍ നാണവും മാനവും ഇല്ലാതെ മറുകണ്ടം ചാടിയ നിങ്ങള്‍ക്ക് എന്ത് മാനം. തീര്‍ച്ചയായും ഞാന്‍ കേസ് നേരിടും - ഇതായിരുന്നു അവരുടെ വാക്കുകള്‍.
കഴിഞ്ഞ ദിവസമാണ് പി സരിനെതിരെ രാഗ രഞ്ജിനി ലൈംഗിക ആരോപണം നടത്തിയത്. സരിന്റെ ഭാര്യ ഡോ. സൗമ്യ സരിനെ അഭിസംബോധന ചെയ്തായിരുന്നു രാഗ രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം ഈ ആരോപണം ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications