ദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍..ഒടുവില്‍ പരിഹാരം, ആശ്വാസം
ദുബൈ: മുപ്പത് മണിക്കൂർ ദുബൈ വിമാനത്താവളത്തിൽ കുടുങ്ങി പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. പാസ്പോർട്ടിലെ ആശയക്കുഴപ്പം മൂലം ആണ് രഞ്ജുവിന് ദുബൈ വിമാനത്താവളത്തിൽ 30 മണിക്കൂർ കഴിയേണ്ട അവസ്ഥ വന്നത്. തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിൽ നിന്ന് ദുബൈ വിമാനത്താവളത്തിൽ എത്തിയ രഞ്ജു ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങിയത്. പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയത് കാരണം ആണ് ആശയക്കുഴപ്പം ഉണ്ടായത്.
മുൻപും രഞ്ജു ദുബൈയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിൽ ആണ് സിസ്റ്റത്തിൽ 'പുരുഷൻ' എന്ന് രേഖപ്പെടുത്തിയത് കണ്ടത്. പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉണ്ടായതോടെയാണ് തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി.

തുടർന്ന്, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ് തൈക്കണ്ടി, രഞ്ജുവിന്‍റെ സുഹൃത്ത് ഷീല സതികുമാർ തുടങ്ങിയവരുടെ ഇടപെടൽ മൂലമാണ് പ്രശ്നത്തിന് പരിഹാരമായത്. അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവർ കാര്യങ്ങൾ ബോധിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും ഇടപെട്ടു. ഒരു രാത്രി മുഴുവൻ വിമാനത്താവളത്തിനുള്ളിൽ കഴിഞ്ഞ രഞ്ജു രാവിലെ ആണ് പുറത്തിറങ്ങിയത്. മുൻപ് പുരുഷനായിരുന്ന രഞ്ജു രഞ്ജിമാർ ശസ്ത്രക്രിയയിലൂടെയാണ് സ്ത്രീയായി മാറിയത്. 20 വർഷത്തോളമായി സിനിമ മേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജുവിന് ദുബൈയിൽ ബ്യൂട്ടികെയർ സ്ഥാപനമുണ്ട്.

വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ രഞ്ജു സംഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.രഞ്ജുവിന്റെ പോസ്റ്റ് വായിക്കാം: മനുഷ്യരായ നാമെല്ലാം അമ്മയുടെ വയറ്റിൽ പിറവിയെടുക്കുമ്പോൾ പൊരുതാൻ തുടങ്ങുന്നവരാണ് അമ്മയുടെ വയറ്റിൽ നിന്നും പുറത്തേക്കു വരാൻ തുടങ്ങുന്ന ആ പോരാട്ടം ജനിച്ചു കഴിഞ്ഞാൽ വീണ്ടും തുടങ്ങുകയാണ്, അതെ ഈ യുദ്ധഭൂമിയിൽ ആരോടൊക്കെ പൊരുതിയാൽ ആണ് ജീവിതം മുന്നോട്ടു പോകുന്നത്,🙏🙏🙏🙏

ഒരു മേയ്ൽ ബോഡിയിൽ ജീവിച്ചിരുന്ന കാലത്തും പല രാജ്യങ്ങളിലും സഞ്ചാരിച്ചിരുന്നു, എന്നാൽ ഞാൻ ആഗ്രഹിക്കുന്ന രൂപത്തിൽ ഒരു പാസ്പോർട്ട്, ഒരു യാത്ര, ദുബായ് യാത്ര എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, സർജറിക്കു ശേഷം എത്രയോ തവണ ദുബായ് വന്നിരിക്കുന്നു,ഇന്നത്തെ ഈ യാത്ര എന്റെ ഡ്രീം success ആക്കുവാനായിരുന്നു വന്നത്, പക്ഷെ എന്റെ ട്രാവൽ ഹിസ്റ്ററിയിൽ പഴയ ജെൻഡർ കണ്ടതിനാൽ കുറെ നിയമ പ്രശനങ്ങൾ നേരിടേണ്ടി വന്നു.

തിരികെ പോകേണ്ട അവസ്ഥ വരെ വന്നു, ഒരു തിരിച്ചു പോക്ക് ഉണ്ടായാൽ വീണ്ടും ദുബായ് യാത്ര അത്ര ഈസി അല്ല എന്ന് എനിക്കറിയാവുന്നതിനാൽ ഞാൻ പൊരുതി നിന്ന്, എന്നോടൊപ്പം എന്നെ സഹായിക്കാൻ ഔട്ട് സൈഡ് ൽ indian consulate, and Advct Ashi, Sheela chechi,അഞ്ജന, വൃന്ദ,ഐസക് sir, പിന്നെ എന്നെ അറിയാവുന്ന കുറേപേർ.

ഇമിഗ്രേഷനിൽ ഞാൻ അവരെ മാക്സിമം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ട്ടപെട്ടു, അവസാനം എന്റെ പോരാട്ടം വിജയിച്ചു എനിക്ക് ദുബായ് ൽ പാറി നടക്കാം , എന്റെ ബിസ്സിനെസ്സ് സ്വപ്നം 🌹👍👍👍ഇനി വരുന്ന എന്റെ കമ്മ്യൂണിറ്റിക്ക് സ്വാതന്തന്ദ്ര്യത്തോടെ ദുബായ് വരാം 👍












Click it and Unblock the Notifications