കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവയിൽ കുറ്റിക്കാട്ടിൽ ട്രാൻസ്ജെൻഡറിന്റെ മൃതദേഹം..കഴുത്തിൽ പാട്..കൊലപാതകമെന്ന് സംശയം...!

  • By Aluva
Google Oneindia Malayalam News

ആലുവ: എറണാകുളം ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ടൗണ്‍ഹാളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ട്രാന്‍സ്‌ജെന്‍ഡര്‍ ആയ ഗൗരി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് ഗൗരിയെന്നാണ് അറിയുന്നത്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിന് സമീപത്തുള്ള കാട് മൂടിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കാട് മൂടിക്കിടക്കുന്നതിനാല്‍ ആളുകള്‍ പോകാത്ത സ്ഥലം ആണിത്. സമീപവാസിയായ വ്യക്തിയാണ് ഗൗരിയുടെ മൃതദേഹം ആദ്യം കണ്ടതും വിവരം പോലീസിനെ അറിയിച്ചതും. ഗൗരിയെ സ്ഥിരമായി ഈ പ്രദേശത്ത് കാണാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ദിലീപിനെ പുറംലോകം കാണിക്കില്ലെന്ന് ഉറപ്പ്...? അപ്പുണ്ണി വീണ്ടും കെണി... ഇത് കാഞ്ഞബുദ്ധി... !!ദിലീപിനെ പുറംലോകം കാണിക്കില്ലെന്ന് ഉറപ്പ്...? അപ്പുണ്ണി വീണ്ടും കെണി... ഇത് കാഞ്ഞബുദ്ധി... !!

transgender

കുറ്റിക്കാടിന് നടുവില്‍ ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മറച്ച നിലയില്‍ ആയിരുന്നു ഗൗരിയുടെ മൃതദേഹം കിടന്നിരുന്നത്. ഗൗരിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. ഗൗരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം എണ്ണത്തില്‍ കൂടുതലുള്ള ജില്ലയാണ് എറണാകുളം.

English summary
Transgender found dead in Aluva under mysterious circumstances.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X