കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങള്‍ക്ക് അംഗ്വതം നല്‍കി ബിജെപി; വിജയയാത്രയില്‍ സ്വീകരിച്ച് കെ സുരേന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങള്‍ക്ക് അംഗ്വതം നല്‍കി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ വച്ചാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരങ്ങള്‍ അംഗത്വം സ്വീകരിച്ചത്. ഇന്നലെ തൃപ്പൂണിത്തുറയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്ന് ഇവര്‍ അംഗത്വമെടുത്തത്. അവന്തിക വിഷ്ണു ,രെഞ്ചുമോള്‍ മോഹന്‍, അഥിതി അച്യുത്, അന്ന രാജു, നയന എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി കേരള ഘടകം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

k surendran

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ വച്ച് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരങ്ങള്‍ ബിജെപിയില്‍ അംഗത്വമെടുത്തു. ഇന്നലെ തൃപ്പൂണിത്തുറയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വച്ചാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്ന് ഇവര്‍ അംഗത്വമെടുത്തത്.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

അവന്തിക വിഷ്ണു, രെഞ്ചുമോള്‍ മോഹന്‍, അഥിതി അച്യുത്, അന്ന രാജു, നയന എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. മുന്‍പ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചുമതലകള്‍ വഹിച്ചവര്‍ ഉള്‍പ്പടെ ബിജെപിയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ബ്രാന്‍ഡ് ചെയ്ത് അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന അവന്തിക പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി, തങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയും എന്ന് വിശ്വസിക്കുന്നതായും അവന്തിക പറഞ്ഞു.

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

English summary
transgenders joined the BJP during the Vijaya Ythra led by BJP state president K Surendran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X