നടിയും മോഡലുമായ ട്രാൻസ്ജെന്റർ യുവതി കൊച്ചിയിൽ മരിച്ച നിലയിൽ
കൊച്ചി; കൊച്ചിയിൽ ട്രാൻസ്ജെന്റർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. 27 വയസായിരുന്നു. ചക്കരപ്പറമ്പിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു മൃതദേഹം. വര്‍ഷങ്ങളായി കൊച്ചിയിലാണ് ഷെറിൻ താമസിക്കുന്നത്. ആലപ്പുഴയാണ് സ്വദേശം.

പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സെലിൻ കടുത്ത മനോവിഷമത്തിൽ ആയിരുന്നുവെന്നുമാണ് സെലിന്റെ സുഹൃത്തുക്കൾ പറയുന്നത്.അതേസമയം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
'ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല';സർക്കാർ ഇടപെടണമെന്ന് വിടി ബൽറാം
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പും സര്‍ക്കാരും കാര്യമായ ഇടപെടല്‍ നടത്തണമെന്നും മുൻ എം എൽ എ വിടി ബൽറാം.നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യൂവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് വിടിയുടെ പ്രതികരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചിയിൽത്തന്നെ അഞ്ചാമത്തെ മരണമാണിതെന്നും കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'കൊച്ചിയിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയേക്കൂടി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിൽത്തന്നെ ഒന്നര വർഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്.
കേവലം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാൻ നമുക്ക് കഴിയേണ്ടതുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനിൽക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങൾ, വിവേചനങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ല.
അതുകൊണ്ടുതന്നെ ഈ മരണത്തേക്കുറിച്ചുള്ള
പോലീസിന്റെ കേസന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ ഇതിനെ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകൾക്കും ഇനിയും മടിച്ചു നിൽക്കരുത്. സമൂഹത്തിലെ ഓരോ വ്യക്തിയും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണ്.
മരണപ്പെട്ട ഷെറിൻ സെലിൻ മാത്യുവിന് ആദരാഞ്ജലികൾ'.
'ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഇല്ല'; താജ് മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രം പുറത്ത്
'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications