കേന്ദ്രത്തിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്‍ മനുഷ്യാവകാശ ലംഘനം.. ചലച്ചിത്രമേളയില്‍ പ്രതിഷേധം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലിനെതിരെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ഭിന്നലിംഗക്കാര്‍ക്കെതിരായ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ബില്‍ 2016 എന്ന് ഭിന്നലിംഗ പ്രവര്‍ത്തക ശീതള്‍ ശ്യാം പ്രതിഷേധ സംഗമത്തില്‍ അഭിപ്രായപ്പെട്ടു. അത്തരമൊരു ബില്ലിലൂടെ ഭിന്നലിംഗക്കാരെ തളച്ചിടാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശീതള്‍ ശ്യാം ആരോപിക്കുന്നു.ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലിനെതിരെ പോസ്റ്റ് കാര്‍ഡ് ക്യാംപെയ്‌നും ചലച്ചിത്ര മേള വേദിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications