കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ചുവട് കൂടി മുന്നോട്ട്.. ട്രാന്‍സ്‌ജെന്‍ഡര്‍ നന്ദന എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയില്‍, രാജ്യത്താദ്യം

Google Oneindia Malayalam News

തൃശൂര്‍: പൊതുസമൂഹത്തിന്റെ അരികുകളിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. അവഗണനയും പരിഹാസവും മാത്രം സമൂഹം നല്‍കിയിരുന്നവര്‍. എന്നാലിന്ന് കാര്യങ്ങള്‍ ഒരു പരിധി വരെയെങ്കിലും മാറിയിരിക്കുന്നു. അവര്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിന് പുരോഗമന പ്രസ്ഥാനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു.

ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്‌ഐയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്നത് വലിയൊരു മാതൃകയാണ്. രാജ്യത്ത് തന്നെ ആദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

SFI

എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് നന്ദനയെ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. കൊടുങ്ങല്ലൂരിലെ സഖാവ് എബി ബിജേഷ് നഗറിലാണ് ജില്ലാ സമ്മേളനം. എസ്എഫ്‌ഐയുടെ പരിപാടികളിലെ സജീവ സാന്നിധ്യമാണ് നന്ദന. കഴിഞ്ഞ വര്‍ഷത്തെ എസ്എഫ്‌ഐ അംഗത്വ വിതരണ ക്യാംപെയ്‌ന് തുടക്കമിട്ടത് നന്ദനയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് നന്ദനയുടെ പഠനം നിന്നുപോയിരുന്നുവെങ്കിലും ഡിഗ്രി പഠനത്തിനായി നന്ദന കോളേജുകളില്‍ അഡ്മിഷന് ശ്രമിക്കുകയാണ്.

നേരത്തെ ഇടതുപക്ഷ യുവജന പ്രസ്ഥാനമായ ഡിവൈഎഫ്‌ഐയും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങി കയ്യടി നേടിയിരുന്നു. തിരുവനന്തപുരം ജില്ലയിലെ പാളയം ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കുന്നുകുഴി വാര്‍ഡില്‍ ഭിന്നലിംഗക്കാരെ കൂടി ഉള്‍പ്പെടുത്തി വിവേചനമില്ലാത്ത കമ്മിറ്റി രൂപീകരിച്ചത് ശ്രദ്ധ നേടിയിരുന്നു. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിന് ബജറ്റില്‍ ഉള്‍പ്പെടെ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളും രാജ്യത്തിന് മാതൃകയാണ്. രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ച നാട് കൂടിയാണ് കേരളം.

English summary
SFI includes transgender as Thrissure District Committee Member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X