കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യഭാഗം കാണിക്കാത്തതിനാല്‍ കോട്ടയ്ക്കലില്‍ ട്രാന്‍സ്‌ജെന്‍ഡറിനെ ക്രൂരമായി മര്‍ദ്ദിച്ച് വസ്ത്രാക്ഷേപം നടത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തതിനും രഹസ്യഭാഗം കാണിക്കാത്തതിനും കോട്ടയ്ക്കല്‍ നഗരമധ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറും ഒതുക്കുങ്ങല്‍ സ്വദേശിയുമായ ഷഹല്‍ എന്ന ലയയെ (26) ക്രൂരമായി മര്‍ദ്ദിച്ച് വസ്ത്രാക്ഷേപം നടത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ ആശുപത്രിയുടെ മുന്നില്‍ വച്ച് ഞായറാഴ്ച രാത്രി 8.15നാണ് ലയയെ കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി ഉമ്മച്ചി ശിഹാബ്(30) ആക്രമിച്ചതെന്നാണ് പരാതി. പ്രതിക്കായി കോട്ടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനം, അസഭ്യം പറയല്‍, ബലപ്രയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമം സംബന്ധിച്ച വകുപ്പുകള്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ കാര്യത്തിലെടുക്കാന്‍ നിയമതടസുളളതായി പോലീസ് പറഞ്ഞു.

താരാരാധന മാനസിക രോഗമാണ്.. പാർവ്വതി മലയാളത്തിൽ പിറന്ന ഉണ്ണിയാർച്ച.. കട്ട സപ്പോർട്ടുമായി വൈശാഖൻ
ലയയുടെ നാട്ടുകാരനായ ശിഹാബ് ലയയെയും ട്രാന്‍സ്‌ജെന്‍ഡറായ സുഹൃത്ത് റിച്ചുവിനേയും ഫോണ്‍ വഴിയും മറ്റും നിരന്തരം ശല്യം ചെയ്യുകയും ലൈംഗിക താത്പര്യത്തിന് വഴങ്ങണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി കോട്ടയ്ക്കലില്‍ ഭക്ഷണം കഴിക്കാനെത്തിയ ലയയെ ബൈക്കില്‍ പിന്തുടര്‍ന്ന ശിഹാബ് ലൈംഗിക താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ എതിര്‍ത്തതോടെ മുഖത്തടിച്ചുവെന്നാണ് പരാതി. ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞതോടെ ഇതു തെളിയിക്കാന്‍ ജനക്കൂട്ടത്തിന് മുന്നില്‍ രഹസ്യഭാഗം കാണിക്കണമെന്ന് ആവശ്യപ്പെട്ടതായും സാരി കീറിപ്പറിച്ചതായും ലയ പറയുന്നു. കീറിയ വസ്ത്രവുമായി കോട്ടയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ പോലീസുകാരാണ് വസ്ത്രം വാങ്ങി നല്‍കിയതെന്നും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലയ പറഞ്ഞു.

trans1

മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് ഒതുക്കുങ്ങലില്‍ സഹോദരനൊപ്പമാണ് ലയ താമസിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കുന്നതിനെ എതിര്‍ത്ത് സഹോദരന്‍ മര്‍ദ്ദിച്ചതോടെ ലയ പോലീസില്‍ പരാതി നല്‍കി. ഇതോടെ ഒരുമാസമായി വീട്ടില്‍ നിന്ന് ഭക്ഷണം നല്‍കാറില്ലെന്നും സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്നും ലയ പറഞ്ഞു.

trans2

പരുക്കേറ്റ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷഹല്‍ എന്ന ലയ

നേരത്തെ പട്ടാമ്പിയിലെ തുണിക്കടയില്‍ സെയില്‍സില്‍ ജോലി ചെയ്തിരുന്ന ലയ സഹജീവനക്കാരുടെ പരിഹാസങ്ങളെ തുടര്‍ന്ന് ജോലിയുപേക്ഷിച്ചു. മേക്കപ്പ് ജോലിയറിയാമെങ്കിലും ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ ഇവിടെയും അയിത്തമാണ്. നാടുവിട്ടില്ലെകില്‍ കൊല്ലുമെന്ന് ഭീഷണിയുളളതായി ലയ പറയുന്നു. കഴുത്തിനും മറ്റും പരുക്കേറ്റ ലയയ്ക്ക് രണ്ടുദിവസത്തിനകം ആശുപത്രി വിടാമെന്ന് ഡോക്ടമാര്‍ പറഞ്ഞു.

English summary
transgender was brutally beatened in kottakal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X