Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനുഷ്യപറ്റുള്ള സ്ത്രീയാണ് മഞ്ജു വാര്യർ'; ട്രാൻസ്ജെന്റേഴ്സിന് സഹായവുമായി നടി, വീഡിയോ

തിരുവനന്തപുരം; ഫെഫ്കയിലെ ദിവസവേതന തൊഴിലാളികൾക്കായി അഞ്ച് ലക്ഷം രൂപ നൽകിയതിന് പിന്നാലെ ട്രാന്‍സ്ജെന്‍റേഴ്സിന് സഹായവുമായി നടി മഞ്ജുവാര്യർ. കേരളത്തിൽ ട്രാൻസ്ജെന്റേഴ്സിന്റെ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്പത്തിക സഹായം കൈമാറിയത്. സൂര്യ ഇഷാനാണ് ഇക്കാര്യം തന്റെ യുട്യൂബ് ചാനലിലൂടെ അറിയിച്ചത്.

ഞങ്ങളെ സഹായിച്ച മഞ്ജുവാര്യറെ കുറിച്ച് പറയാനാണ് താൻ ഈ വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു സൂര്യ സംസാരിച്ച് തുടങ്ങിയത്. മഞ്ജുവിന് ഒരായിരം നന്ദി അറിയിച്ച സൂര്യ സംസ്ഥാന സർക്കാരും തങ്ങൾക്ക് സഹായങ്ങൾ നൽകുന്നുണ്ടെന്നും വീഡിയോയിൽ പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറാണ് മഞ്ജു നൽകിയ സഹായത്തെ കുറിച്ച് വീഡിയോയിൽ വിവരിച്ചത്.

എന്താണ് പ്രശ്നം

എന്താണ് പ്രശ്നം

എല്ലാദിവസം ഞാൻ മഞ്ജു ചേച്ചിക്ക് മെസേജ് അയക്കും. വിശേഷങ്ങൾ ചോദിക്കും. ഇന്നലെയും വിളിച്ചപ്പോൾ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചപ്പോൾ കുട്ടികളെക്കുറിച്ച് ചോദിച്ചു. അവര്‍ സുരക്ഷിതരാണോ എന്നു ചോദിച്ചു. സുരക്ഷിതരാണ് പക്ഷേ ഭക്ഷണകാര്യത്തിൽ മാത്രമേ പ്രശ്നം ഉള്ളൂ എന്ന് ഞാൻ പറഞ്ഞു, അപ്പോൾ എന്താണ് പ്രശ്നം എന്ന് ചോദിച്ചു.

എത്ര രൂപയാകുമെന്ന്

എത്ര രൂപയാകുമെന്ന്

ചേച്ചിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ ചോദിച്ചു ഭക്ഷണസാധനങ്ങൾ മേടിക്കാൻ എത്ര രൂപയാകുമെന്ന്. ഞാൻ പറഞ്ഞു ഒരു കിറ്റിന് ഏകദേശം 700 രൂപ ആകുമെന്നാണ് തോന്നുന്നതെന്ന്. ഉടൻ തന്നെ ചേച്ചി പറഞ്ഞു അങ്ങനെയെങ്കിൽ 50 പേർക്കുള്ള ഭക്ഷണത്തിന്റെ പൈസ ഞാൻ തരാമെന്ന്. ഞങ്ങളുടെ കൂടെയുള്ള ദ്വയയുടെ അക്കൗണ്ട് നമ്പർ വാങ്ങിച്ചു.

പത്ത് മിനിറ്റിനുള്ളിൽ പണം അയച്ചു

പത്ത് മിനിറ്റുള്ളിൽ തന്നെ 35000 രൂപ ചേച്ചി ഞങ്ങൾക്ക് അയച്ചു. ഇന്ന് രാവിലെ ട്രെഷറർ അലീന ബാങ്കിൽ പോയി പൈസ എടുത്തു. അതിനു ശേഷം ഞാനും അലീനയും സൂപ്പർമാർക്കറ്റുകളിൽ പോയി കഴിയാന്നുത്ര, അത്യാവശ്യം ദിവസങ്ങൾ പിടിച്ച് നിൽക്കാൻ പറ്റുന്നത്ര സാധനങ്ങൾ വാങ്ങിച്ചു.

മനുഷ്യപറ്റുള്ള സ്ത്രീയാണ്.

മഞ്ജു ചേച്ചി എപ്പോഴും നമ്മളെ എല്ലാവരേയും അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ ഒന്നു അല്ല ഞാൻ പറയുന്നത്. പച്ചമലയാളത്തിൽ പറഞ്ഞാൽ മനുഷ്യപറ്റുള്ള സ്ത്രീയാണ്.മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാൻ പറ്റുന്ന സ്ത്രീയാണ്. മഞ്ജു ചേച്ചി എന്ന് പറഞ്ഞാൽ എന്റെ ഫോണിൽ ഞാൻ സേവ് ചെയ്തിരിക്കുന്നത് ‘എന്റെ മഞ്ജു ചേച്ചി' എന്നാണ്. അവർ ആരും അറിയാതെ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. എന്നും അവർ ദീർഘായുസ്സോട് കൂടി ഇരിക്കട്ടെ,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+