കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ പറ്റിച്ചു..!! കൊച്ചി മെട്രോയില്‍ ജോലി നല്‍കിയില്ലെന്ന് ഭിന്നലിംഗക്കാര്‍...!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ അഭിമാന സംരഭമായ കൊച്ചി മെട്രോയെ വ്യത്യസ്തവും ശ്രദ്ധേയവുമാക്കിയത് സാങ്കേതിക മേന്‍മ മാത്രമായാരുന്നില്ല. മനുഷ്യത്വപരമായി മാതൃകയായ ചില നടപടികള്‍ കൊണ്ടുകൂടിയായിരുന്നു. മെട്രോയില്‍ ഭിന്നലിംഗക്കാരായ ആളുകള്‍ക്ക് ജോലി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം രാജ്യവ്യാപകമായി അഭിനന്ദിക്കപ്പെട്ടു. എന്നാലിപ്പോള്‍ തങ്ങള്‍ പറ്റിക്കപ്പെട്ടു എന്നാരോപിച്ച് ഭിന്നലിംഗക്കാരായ രണ്ട് പേര്‍ രംഗത്തെത്തിയിരിക്കുകയാണ്.

നയന്‍താരയെ കണ്ണ് വെച്ച് ബിജെപി...!! ലേഡി സൂപ്പര്‍സ്റ്റാറിനെ ചൂണ്ടയിടുന്നത് ഈ ഉന്നതന്‍ നേരിട്ട്...!!നയന്‍താരയെ കണ്ണ് വെച്ച് ബിജെപി...!! ലേഡി സൂപ്പര്‍സ്റ്റാറിനെ ചൂണ്ടയിടുന്നത് ഈ ഉന്നതന്‍ നേരിട്ട്...!!

അയാൾ ഞാനല്ല....!! നിഷാന്ത് എന്ന ആണിൽ നിന്നും സാറയെന്ന പെണ്ണിലേക്ക്...!! ചരിത്രം വഴിമാറുന്നു...!!!അയാൾ ഞാനല്ല....!! നിഷാന്ത് എന്ന ആണിൽ നിന്നും സാറയെന്ന പെണ്ണിലേക്ക്...!! ചരിത്രം വഴിമാറുന്നു...!!!

കാരണമില്ലാതെ ഒഴിവാക്കി

കാരണമില്ലാതെ ഒഴിവാക്കി

പരിശീലനം നല്‍കിയ ശേഷം വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാതെ തങ്ങളെ ഒഴിവാക്കിയതായി ഭിന്നലിംഗക്കാരായ ആതിരയും ശാന്തിയും ആരോപിക്കുന്നു. ഭിംന്ന ലിംഗക്കാരായ 23 പേര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴിലവസരം എന്നായിരുന്നു വാഗ്ദാനം.

വാഗ്ദാനം പാലിച്ചില്ല

വാഗ്ദാനം പാലിച്ചില്ല

എന്നാല്‍ 12 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു.അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ജോലി ഉറപ്പാക്കുമെന്നാണ് മറുപടി ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാലിതുവരേയും നിയമനം ലഭിച്ചിട്ടില്ല.

ജീവിക്കാൻ മാർഗമില്ല

ജീവിക്കാൻ മാർഗമില്ല

ഉള്ള ജോലി ഉപേക്ഷിച്ചാണ് ഇരുവരും മെട്രോയില്‍ ജോലിക്കെത്തിയത്. ഇപ്പോള്‍ വരുമാനം ഒന്നും ഇല്ലാത്ത അവസ്ഥയാണ്. നിശ്ചിത യോഗ്യത ഇല്ലാത്തതിനാലാണ് രണ്ട് പേരെ ഒഴിവാക്കേണ്ടി വന്നതെന്ന് കെഎംആര്‍എല്‍ വിശദീകരിക്കുന്നു.

അഭിനന്ദനാർഹമായ നടപടി

അഭിനന്ദനാർഹമായ നടപടി

കൊച്ചി മെട്രോയില്‍ കേരള സര്‍ക്കാര്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയതിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും പ്രശംസിച്ചതാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഭിന്നലിംഗക്കാരെ അംഗീകരിക്കുന്ന ഇത്തരമൊരു നടപടി.

ചിലർ പിന്മാറിയെന്ന്

ചിലർ പിന്മാറിയെന്ന്

കൊച്ചി മെട്രോയുടെ പതിനൊന്ന് സ്റ്റേഷനുകളിലായി ഇപ്പോള്‍ 18 ഭിന്നലിംഗക്കാരായ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പരിശീലനത്തിന് ശേഷം ജോലിക്ക് തിരഞ്ഞെടുത്തവരില്‍ ചിലര്‍ ജോലിയില്‍ നിന്നും പിന്മാറിയെന്ന് കെഎംആര്‍എല്‍ പറയുന്നു.

നേട്ടത്തിനിടെ കല്ലുകടി

നേട്ടത്തിനിടെ കല്ലുകടി

കൊച്ചി മെട്രോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് സേവനമൊരുക്കാനും ടിക്കറ്റ് നല്‍കാനുമാണ് ഭിന്നലിംഗക്കാരെ ഉപയോഗപ്പെടുത്തുന്നത്. സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരായ ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ഈ നടപടി അഭിനന്ദിക്കപ്പെടുമ്പോഴാണ് പുതിയ ആരോപണം വന്നിരിക്കുന്നത്.

English summary
Two Transgenders alleges that KMRL refused to give them job in Kochi Metro after training.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X