കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ വേഷം കെട്ടി നടക്കുന്ന പുരുഷന്‍' പൊങ്കാലയില്‍ എത്തിയ ട്രാൻസ്ജെൻഡേഴ്സിനെ അപമാനിച്ച് മനോരമ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യഥാർത്ഥ ട്രാൻസ്ജെൻഡേഴ്സിനെ അപമാനിച്ച് മനോരമ | Oneindia Malka

അമ്മയ്ക്ക് നന്ദിയുമായി അവരുമെത്തി സ്ത്രീ വേഷത്തില്‍ , അഞ്ച് പുരുഷന്‍മാര്‍ സ്ത്രീ വേഷത്തില്‍ പൊങ്കാലയിട്ടു... എന്ന തലകെട്ടോടെയാണ് ആറ്റുകാലില്‍ പൊങ്കാല ഇടാന്‍ എത്തിയ ഭിന്നലിംഗക്കാരെ പേര് പറഞ്ഞ് ഫോട്ടോ ഉള്‍പ്പെടെ മനോരമ വാര്‍ത്ത നല്‍കിയത്. സ്ത്രീവേഷത്തില്‍ അഭിനയിക്കുന്ന കലാകാരനായ സുകു സ്ത്രീവേഷത്തില്‍ എത്തി പൊങ്കാലയിട്ട വാര്‍ത്തയ്ക്കൊപ്പം മനോരമ ചേര്‍ത്തത് യഥാര്‍ത്ഥ ട്രാൻസ്ജെൻഡേഴ്സിനെയായിരുന്നു. ഇതിനെതിരെയാണ് ട്രാൻസ്ജെൻഡറുകളായ ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡര്‍ സ്വത്വം വെളിപ്പെടുത്തിയവരെ പേര് പറഞ്ഞ് കമ്മ്യൂണിറ്റിയെ അപഹാസ്യരാക്കിയെന്നാണ് ഇവര്‍ പറയുന്നത്. ഇതിലും വലിയ കളിയാക്കല്‍ മറ്റെന്തുണ്ടെന്നും അവര്‍ ചോദിക്കുന്നു.

വാര്‍ത്ത ഇങ്ങനെ

വാര്‍ത്ത ഇങ്ങനെ

ടെലിവിഷന്‍ കോമഡി ഷോകളിലും മറ്റും സ്ത്രീ വേഷത്തില്‍ പരിപാടി അവതരിപ്പിക്കുന്ന സുകു ചിറിയന്‍കീഴും സുഹൃത്തുക്കളുമാണ് സ്ത്രീ വേഷത്തില്‍ പൊങ്കാലയിടാന്‍ എത്തിയത്.

വാര്‍ഷികം

വാര്‍ഷികം

സ്ത്രീവേഷം കെട്ടിയതിന്‍റെ 25ാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ നന്ദി സൂചകമായാണ് സുകു പൊങ്കാലയിടാന്‍ എത്തിയത് എന്നും സ്ത്രീ വേഷം കൈകൈര്യം ചെയ്യുന്നവരായ സി കൃഷ്ണ, ശ്യാം കൊല്ലം, വിനു , അപൂര്‍വ്വ എന്നിവരും സുകുവിനൊപ്പം ഉണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍

എന്നാല്‍

സുകു പൊങ്കാലയിടുന്ന വാര്‍ത്തയില്‍ യഥാര്‍ത്ഥ ട്രാന്‍സ്ജെന്‍റേഴ്സും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു.മറ്റ് പത്രങ്ങള്‍ ട്രാന്‍സ്ജെന്‍റേഴ്സ് പൊങ്കാല ഇടാന്‍ എത്തി എന്ന് വാര്‍ത്ത കൊടുത്തപ്പോള്‍ ട്രാന്‍ജെന്‍ഡറുകളായ ആളുകളെ സ്ത്രീവേഷം കെട്ടി നടക്കുന്ന പുരുഷന്‍ എന്ന രീതിയിലാണ് മനോരമ ചിത്രീകരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.

തെറ്റിധാരണ

തെറ്റിധാരണ

ട്രാന്‍സ്ജെന്‍റേഴ്സിനെ കുറിച്ച് സ്ത്രീ വേഷം കെട്ടി നടക്കുന്ന പുരുഷന്മാര്‍ എന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നത് സമൂഹത്തിനു മുന്നില്‍ ഒരു തെറ്റിധാരണ ഉണ്ടാക്കാന്‍ കാരണമാകുമെന്നും ട്രാന്‍സ്ജെന്‍റര്‍ പ്രതിനിധിയായ ശ്രീമയി പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് വേണ്ടായിരുന്നു

ഇത് വേണ്ടായിരുന്നു

ട്രാൻസ്ജെൻഡർ സ്വത്വം വെളിപ്പെടുത്തിയവരുടെ പേരുപോലും എടുത്ത് പറഞ്ഞ് കമ്മ്യൂണിറ്റിയെ അപഹാസ്യരാക്കിയ മനോരമയുടെ പൊങ്കാലപ്പടം. ഇതിലും മികച്ച കളിയാക്കൽ വേറെന്താ? എന്നായിരുന്നു ഫോട്ടോയ്ക്കെതിരെ ശ്രീമയി പങ്കുവെച്ച പോസ്റ്റ്.സമൂഹത്തില്‍ നിന്നുള്ള കളിയാക്കലിനെ പുറമെ പ്രമുഖ മാധ്യമം കൂടി ഇത്തരത്തില്‍ കളിയാക്കുന്നത് ക്രൂരതയാണെന്നും ശ്രീമയി പറയുന്നു.

English summary
transgenders community criticises manoramas news regarding attukal pongala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X