കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടച്ചങ്കൻ കൊട്ടിഘോഷിച്ച് ട്രാൻസ്ജെൻഡറുകൾക്ക് ജോലി കൊടുത്തു; പക്ഷെ സംഭവിക്കുന്നത്...!!

  • By Akshay
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയിൽ ജോലി ലഭിച്ച ട്രാൻസ്ജെൻഡറുകൾ കൊഴിഞ്ഞുപോകുന്നെന്ന് റിപ്പോർട്ട്. എൽഡിഎഫ് സക്കാർ കൊട്ടിഘോഷിച്ച് ട്രാൻസ്ജെൻഡേർസിന് ജോലി കൊടുത്തെങ്കിലും താമസ സൗകര്യം ലഭിക്കാതെ വന്നതോടെയാണ് എല്ലാവരും കൊച്ചി മെട്രോയിൽ നിന്ന് പരിഞ്ഞ് പോകുന്നത്. തുച്ഛമായ ശമ്പളവും ഉയർന്ന താമസ വാടകയുമാണ് കുഴക്കുന്നത്.

ട്രാൻസ്ജെഡറായതുകൊണ്ട് മുറികൾ വാടകയ്ക്ക് നൽകാൻ ആരു തയ്യാറാവുന്നല്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം അഞ്ഞൂറ് രൂപ വാടക നൽകി ലോഡ്ജ് മുറികളിലാണ് പലരും താമസിക്കുന്നത്. ഇത് മാത്രമല്ല കൊച്ചി മെട്രോയിൽ ഒറ്റപ്പെടല്‌‍ അനുഭവപ്പെടുന്നുണ്ടെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വീണ്ടും ലൈംഗീക തൊഴിലിലേക്ക്

വീണ്ടും ലൈംഗീക തൊഴിലിലേക്ക്

താമസ സൗകര്യം ലഭിക്കാത്തതും തൊഴിലടത്തെ ഒറ്റപ്പെടലും കാരണം ജോലി ഉപേക്ഷിച്ച് പലരും ലൈംഗീത തൊഴിലിൽ ഏർപ്പെട്ടെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജോലിക്കെത്തുന്നത് 12 പേർ മാത്രം

ജോലിക്കെത്തുന്നത് 12 പേർ മാത്രം

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡറായ 21 പേർക്കായിരുന്നു ജോലി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 12 പേർ മാത്രമാണ് ജോലിക്കെത്തുന്നത്.

തുച്ഛ വരുമാനം, ജീവിക്കാനാകില്ല

തുച്ഛ വരുമാനം, ജീവിക്കാനാകില്ല

ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെ ടിക്കറ്റിംഗ് വിഭാഗത്തിൽ ജോലിചെയ്യുന്ന രാഗരഞ്ജിനിക്ക് 10,400 രൂപയാണ് ശമ്പളം. പക്ഷെ ഈ തുകകൊണ്ട് നഗരത്തിൽ ജീവിക്കാൻ കൻഴിയില്ലെന്ന് അവർ പറയുന്നു.

നടപടി തുടക്കത്തിലേ പാളി

നടപടി തുടക്കത്തിലേ പാളി

വിപ്ലവകരം എന്ന് രാജ്യാന്തരതലത്തില്‍ തന്നെ വിലയിരുത്തപ്പെട്ട എൽഡിഎഫ് സർക്കാരിന്റം നടപടിയാണ് തുടക്കത്തില്‍ തന്നെ പാളുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോയ്ക്ക് വൻ പ്രചാരം

സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോയ്ക്ക് വൻ പ്രചാരം

അതേസമയം കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വീഡിയോയ്ക്ക് ഓണ്‍ലൈനില്‍ വന്‍ പ്രചാരമാണ് വഭിക്കുന്നത്.

റോയിറ്റേർസ് ഉപയോഗ അനുമതി തേടി

റോയിറ്റേർസ് ഉപയോഗ അനുമതി തേടി

അന്തര്‍ദ്ദേശീയ ന്യൂസ് ഏജന്‍സി റോയിട്ടേഴ്‌സ് വീഡിയോ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നു.

വീഡിയോ ഫേസ്ബുക്ക് പേജിൽ

വീഡിയോ ഫേസ്ബുക്ക് പേജിൽ

30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ജൂണ്‍ 16നാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയത്.

English summary
Transgenders do not join Kochi metro job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X