കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലംഗ ട്രാൻസ്ജെൻഡേഴ്സ് സംഘം ശബരിമലയിലേക്ക്; സുരക്ഷയൊരുക്കുമെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

പമ്പ: ശബരിമല ദർശനം നടത്താൻ നാലംഗ ട്രാൻസ്ജെൻഡേഴ്സ് സംഘം ഇന്ന് പമ്പയിലെത്തും. പുലർച്ചെ നാലു മണിയോടെയാണ് ഇവർ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമാണ് പൊലീസ് നിലപാട്.

കഴിഞ്ഞ 16ാം തീയതി എറണാകുളത്ത് നിന്നും രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവർ ദർശനത്തിനായി എത്തിയിരുന്നെങ്കിലും പോലീസ് സംഘം തടയുകയായിരുന്നു. സാരിയുടുത്ത് ദർശനം നടത്തിയാൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും പുരുഷന്മാരുടെ വേഷത്തിൽ എത്തണമെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാൽ നിർദ്ദേശം നിരസിച്ചതോടെ എരുമേലി പോലീസ് ഇവരെ തിരിച്ചയച്ചു.

main

പോലീസ് നടപടി വലിയ വിവാദമായിരുന്നു. ഇതോടെ ട്രാൻസ്ജെൻഡേഴ്സിന് ദർശനം നടത്താൻ‌ അനുമതി ലഭിച്ചു. ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും ഇവരുടെ ദര്‍ശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പോലീസ് അനുമതി നല്‍കിയത്.

Recommended Video

cmsvideo
ശബരിമലയിലേക്ക് വന്ന ട്രാന്‍സ്‍ജെന്‍ഡറുകളെ തിരിച്ചയച്ചു | OneIndia Malayalam

സ്ത്രീ വേഷത്തിൽ പോകാൻ വിസമ്മതിച്ചതോടെ സുരക്ഷയൊരുക്കില്ലെന്ന് പറഞ്ഞ് പോലീസ് തിരിച്ചയക്കുകയായിരുന്നെന്നും മലയ്ക്ക് പോകാന്‍ ഒരുങ്ങിയാല്‍ പിടിച്ച് ജയിലില്‍ ഇടുമെന്നായിരുന്നു എരുമേലിയിലെ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് മടങ്ങുന്നു; സോണിയാ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തിപിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് മടങ്ങുന്നു; സോണിയാ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തി

ബിജെപി മഹാരാഷ്ട്രയിലും പെട്ടു; ശിവസേന സ്വന്തം വഴിക്ക്, ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, മെരുക്കാന്‍ ശ്രമംബിജെപി മഹാരാഷ്ട്രയിലും പെട്ടു; ശിവസേന സ്വന്തം വഴിക്ക്, ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, മെരുക്കാന്‍ ശ്രമം

English summary
transgenders will enter sabarimala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X