കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടി വെട്ടിയപ്പോൾ ട്രാൻസ് ആണോയെന്ന്, ഇത് കണ്ട് മിണ്ടാതിരിക്കാന്‍ വയ്യ, ഹെലൻ ഓഫ് സ്പാർട്ടക്കെതിരെ ആദം ഹാരി

  • By Desk
Google Oneindia Malayalam News

സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പൈലറ്റായി, അഭിമാനമായി മാറിയ വ്യക്തിയാണ് ആദം ഹാരി. ട്രാന്‍സ്‌ഫോബിക് ആയിട്ടുളള പെരുമാറ്റങ്ങള്‍ക്കെതിരെ തുറന്നടിച്ച് കൊണ്ടുളള ആദം ഹാരിയുടെ ഫേസ്ബുക്ക് ലൈവ് വീഡിയോ വൈറലാവുകയാണ്.

ഒളിച്ചോടിയെന്ന് വാർത്ത, ജഗതി കാണാൻ വന്നു, വീട്ടിലും ലൗ ജിഹാദില്ലേ എന്ന ചോദ്യത്തിന് പിസിയുടെ ഉത്തരംഒളിച്ചോടിയെന്ന് വാർത്ത, ജഗതി കാണാൻ വന്നു, വീട്ടിലും ലൗ ജിഹാദില്ലേ എന്ന ചോദ്യത്തിന് പിസിയുടെ ഉത്തരം

വ്‌ളോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ വീഡിയോയ്ക്ക് എതിരെയാണ് ആദം ഹാരി രംഗത്ത് വന്നിരിക്കുന്നത്. മുടി മുറിച്ചതിന് പിന്നാലെ ആളുകൾ താൻ ട്രാൻസ്ജെൻഡറാണോ എന്ന് ചോദിക്കുന്നതിനുളള മറുപടി എന്ന നിലയ്ക്കാണ് ഹെലൻ ഓഫ് സ്പാർട്ട വീഡിയോ ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിൽ രൂക്ഷമായാണ് ആദം ഹാരി പ്രതികരിച്ചിരിക്കുന്നത്.

1

ആദം ഹാരിയുടെ വാക്കുകൾ ഇങ്ങനെ: '' ഒരു വീഡിയോ കണ്ട് വളരെ ദേഷ്യം വന്നിരിക്കുകയാണ്. കുറേ നാളുകളായി താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എന്നാല്‍ ഇത് കണ്ടിട്ട് മിണ്ടാതിരിക്കാന്‍ സാധിക്കുന്നില്ല. ഒരു ലൈവ് കണ്ടു. സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായ, എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോഴൊക്കെ പ്രതികരിക്കുന്നതൊക്കെ കണ്ടിട്ടുളള കുട്ടിയാണ്. പക്ഷേ ആ കുട്ടിയുടെ പൊളിറ്റിക്‌സ് എപ്പോഴും ശരിയായതല്ല''.

2

ഹോമോഫോബിക്കും ട്രാന്‍സ്‌ഫോബിക്കുമായ ഒരുപാട് സ്റ്റേറ്റ്‌മെന്റുകള്‍ ഈ കുട്ടി മുന്‍പും പറഞ്ഞിട്ടുളളതാണ്. വളരെ ഹോമോഫോബിക് ആയി സംസാരിച്ചിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി ആയാലും എല്‍ജിബിടി ആയാലും ഗേ ആയിട്ടുളളവരെ ആയാലും ഒരുപാട് ഹോമോഫോബിക് ആയിട്ടുളള വാക്കുകള്‍ പല രീതിയിലും ഈ കുട്ടിയില്‍ നിന്ന് മുന്‍പും ഉണ്ടായിട്ടുണ്ട്..

3

ടിക് ടോകിലൊക്കെ അത്യാവശ്യം ആക്ടീവ് ആയിരുന്ന ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന് പറയുന്ന ഒരു പെണ്‍കുട്ടിയാണ്. ആ കുട്ടിയുടെ പല വീഡിയോകളും കണ്ടിട്ടുളള ആളാണ് താന്‍. അതിന് ശേഷം ഹോമോഫോബിക് ആയിട്ടുളള വീഡിയോകളൊക്കെ ചെയ്തപ്പോള്‍ അതിനെതിരെ താന്‍ കമന്റൊക്കെ ഇട്ടിട്ടുളളതാണ്. ആ കുട്ടി അത് തിരുത്താനോ മാപ്പ് പറയാനോ ഒന്നും തയ്യാറായിട്ടില്ല.

4

ആ കുട്ടിയുടെ ഒരു ലൈവ് വീഡിയോ കണ്ടു. കുട്ടി മുടി വെട്ടിയപ്പോള്‍ ആരൊക്കെയോ ചോദിച്ചു എന്താ ട്രാന്‍സ്മാന്‍ ആണോ എന്ന്. അത് ചോദിച്ചതിന് ആ കുട്ടി ഒഫെന്‍ഡഡ് ആയിട്ട് ഞാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ എന്ന് ചോദിച്ച് ഒരു ലൈവ് വീഡിയോ ഇട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ എന്ന് ചോദിക്കുന്നതില്‍ എന്താണ് പ്രശ്‌നം. തന്നോട് ആളുകള്‍ ചോദിക്കുന്നതാണ് ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് എന്തിനാണ് പറയുന്നത് എന്ന്.

5

ഞാന്‍ ട്രാന്‍സ്‌ജെന്‍ഡറാണ്, അത് തന്റെ ഐഡന്റിയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നു. അത് തനിക്ക് പറയുന്നത് കൊണ്ട് എന്താണ് പ്രശ്‌നം . നിങ്ങളോട് ആരെങ്കിലും ട്രാന്‍സ്‌ജെന്‍ഡറാണോ എന്ന് ചോദിച്ചാല്‍ എന്താണ്. എല്ലാവരും മനുഷ്യര്‍ തന്നെ അല്ലേ. ആ കുട്ടി ഉപയോഗിക്കുന്നത് കുണ്ടന്‍ എന്നൊക്കെയുളള വാക്കുകളാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ പോലുളള അബ്യൂസീവ് കമന്റ്‌സ് ആണ് ഇടുന്നത് എന്നാ കുട്ടി പറയുന്നു. അതെങ്ങനെയാണ് മോശം വാക്കാവുന്നത്.

6

സോഷ്യല്‍ മീഡിയ നോക്കിക്കഴിഞ്ഞാല്‍ ഇതുപോലുളളവയാണ് മുഴുവന്‍. ഒരു എംപി രണ്ട് വരന്മാരുടെ ഫോട്ടൊ ഇട്ടതിന് അത് ഗേ മാര്യേജ് ആണെന്ന് തെറ്റിദ്ധരിച്ചെന്ന് കുറേ പേര്‍ ട്രോളുന്നുണ്ട്. കുറേ പുരോഗമനക്കാര് വരെ അതെടുത്ത് ട്രോളുന്നു. അല്ലാത്ത സമയത്തൊക്കെ എല്‍ജിബിടി റൈറ്റ്‌സ്, അവര്‍ക്ക് പിന്തുണ എന്നൊക്കെ പറഞ്ഞ് വരുന്നവരാണ്. എന്നാല്‍ ഇങ്ങനെയുളള കാര്യം വരുമ്പോള്‍ തങ്ങളുടെ സെക്ഷ്വാലിറ്റിയേയും ഐഡന്റിറ്റിയേയും വെച്ചാണ് ട്രോളുന്നത്.

7

ഗേ ആവുന്നതോ ഹോമോ സെക്ഷ്വാലിറ്റിയോ എങ്ങനെയാണ് ട്രോളാകുന്നത്. തങ്ങളുടെ അടുത്ത് ഒരാള്‍ വന്ന് നിങ്ങള്‍ ഹെട്രോ ആണോ എന്ന് പറയുന്നതില്‍ ഞങ്ങള്‍ക്ക് മോശമൊന്നും ഇല്ല. ഇതുപോലെയുളള ഊളത്തരങ്ങളാണ് പുരോഗമനം പറയുന്നവരുടെ അടക്കം വായില്‍ നിന്ന് വരുന്നത്. കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടതിന് താഴെ വന്ന് ഒരുത്തന്‍ കമന്റ് ചെയ്തിരിക്കുന്നത് 9 എന്നാണ്. നിങ്ങള്‍ക്ക് എന്തൊക്കെ വിളിക്കാന്‍ പറ്റുമോ അതൊക്കെ വിളിക്കൂ. അതൊക്കെയാണ്. അതിനിപ്പോള്‍ നിങ്ങള്‍ക്ക് എന്താണ്?

Recommended Video

cmsvideo
Helen of Sparta supports e bull jet brothers
8

കുറേ നാളായി എല്ലാം ഇങ്ങനെ സഹിച്ചിരിക്കുന്നു. ദിവസവും എന്തൊക്കെ പ്രശ്‌നങ്ങളിലൂടെയാണ് തന്നപ്പോലുളളവര്‍ കടന്ന് പോകുന്നത് എന്ന് അറിയുമോ. ഏത് സ്ഥലത്ത് ചെന്നാലും നൂറ് നൂറ് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ പോയപ്പോള്‍ ട്രാന്‍സ്‌പേഴ്‌സണ്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഇരുന്ന് ചിരിക്കുകയാണ്. ആണുങ്ങളായാല്‍ ഇങ്ങനെ ഇരിക്കണം പെണ്ണുങ്ങള്‍ ആയാല്‍ അങ്ങനെ ഇരിക്കണം എന്നുളള ചിന്താഗതിയാണ്''.

English summary
Transman pilot Asam harry against Helen of Sparta's live video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X