'ഡോക്ടർ ചില കാര്യങ്ങൾ പറഞ്ഞ് പേടിപ്പിച്ചു, ടെൻഷനിലായിരുന്നു'; ഡെലിവറി അനുഭവം പങ്കുവച്ച് സിയയും സഹദും
ഒരു സ്ഥലത്ത് നിന്ന് പൊക്കി അപ്പുറത്തേക്ക് കൊണ്ടു പോകും. അവിടെ നിന്ന് ഇപ്പുറത്ത് അതായിരുന്നു. അവസ്ഥ.

ട്രാന്‍സ് ദമ്പതിമാരായ സിയക്കും സഹദിനും കുഞ്ഞ് പിറന്നത് ഇന്ത്യയില്‍ അടക്കം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സി സോഷ്യല്‍ മീഡിയ അടക്കം രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അടുത്തിടെയാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടന്നത്. സബിയ സഹദ് എന്നാണ് ഇവര്‍ കുഞ്ഞിന് പേരിട്ടത്. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഡെലിവറി അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹദ്.

ലേബര്‍ റൂമില്‍ കയറിയതോടെ
ലേബര്‍ റൂമില്‍ കയറിയതോടെ പേടിയായിരുന്നു. അവിടെ കയറിക്കഴിഞ്ഞാല്‍ അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യുമൊന്നൊക്കെ പറഞ്ഞിരുന്നു. നമ്മളെ അനങ്ങാന്‍ പറ്റില്ലെന്നൊക്കെ കേട്ടിരുന്നു. ആദ്യത്തെ രണ്ട് ദിവസം അനങ്ങാന്‍ പറ്റിയില്ലായിരുന്നു. എങ്ങനെയാണ് ഡെലിവറി എന്നതിനെ കുറിച്ച് അറിയില്ലല്ലോ. ആദ്യത്തെ അനുഭവമല്ലേ, ഒന്നറിഞ്ഞ് നോക്കാമെന്ന് കരുതി.

വയറിനകത്ത് ഒന്നും ഇല്ലാത്ത പോലെ
കൂടെ എല്ലാ സപ്പോര്‍ട്ടുമായി അമ്മയുണ്ടായിരുന്നു. ഒരു സ്ഥലത്ത് നിന്ന് പൊക്കി അപ്പുറത്തേക്ക് കൊണ്ടു പോകും. അവിടെ നിന്ന് ഇപ്പുറത്ത് അതായിരുന്നു. അവസ്ഥ. എട്ടരയോടെയാണ് ഞാന്‍ ലേബര്‍ റൂമിലേക്ക് കയറിയത്. എന്ത് ചെയ്യുമെന്നായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. അവിടെ നിന്നും വന്ന ശേഷം ടെന്‍ഷനായിരുന്നു. വയറിനകത്ത് ഒന്നും ഇല്ലാത്ത പോലെയായിരുന്നു ഒമ്പതരയോടെ പ്രസവം കഴിഞ്ഞ് കുഞ്ഞ് ജനിച്ചു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്
കുറച്ച് കഴിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പത്ത് മാസം ചുമന്ന് അവിടെ പോയി, പത്ത് മിനിറ്റുകൊണ്ട് കാര്യം കഴിഞ്ഞു. അതാണ്, സത്യം. അന്ന് അവന് മാത്രമേ സിസേറിയനുണ്ടായിരുന്നു. അത് ഒരു എമര്‍ജന്‍സി സിസേറിയനായിരുന്നു എന്ന് സിയ പറഞ്ഞു. സഹദിനെ അക്തേക്ക് കൊണ്ടു പോയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നെന്നും സിയ പറയുന്നു.

വലിയൊരു സ്വപ്‌നം
ഡെലിവറിയുടെ തലേദിവസം ഡോക്ടര്‍മാര്‍ ചില കാര്യങ്ങള്‍ പറഞ്ഞ് എന്നെ പേടിപ്പിച്ചിരുന്നു. അതുകൊണ്ട് ടെന്‍ഷനിലായിരുന്നു. ജീവിതത്തിലെ വലിയൊരു സ്വപ്‌നമാണ് സഫലമായത്. സിയ എവിടെയാണെന്ന് നഴ്‌സ് ചോദിച്ചപ്പോഴാണ് ഞാന്‍ ഓടിച്ചെന്നത്. അപ്പോഴാണ് ഞാന്‍ അമ്മയായെന്നും കുഞ്ഞിന്റെ കരച്ചിലാണ് കേള്‍ക്കുന്നതെന്നും മനസിലായത്.

അപ്പോഴും ബോധം വന്നിരുന്നില്ല
ഞാന്‍ കുഞ്ഞിനെ കാണാന്‍ പോയപ്പോള്‍ സഹദിനെയും കണ്ടിരുന്നു. അപ്പോഴും ബോധം വന്നിരുന്നില്ല. പിന്നെ അമ്മയും വന്ന് വിളിച്ചു. അപ്പോള്‍ തല പൊക്കി നോക്കുന്നുണ്ടാരുന്നു. സിസേറിയന് ശേഷം ഒബ്‌സര്‍വേഷനിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ദൈവം സഹായിച്ച് രണ്ടാള്‍ക്കും ഒരു കുഴപ്പവുമില്ല.

ഇത് കട്ടെടുത്ത സാധനമൊന്നുമല്ലല്ലോ
വീഡിയോയിലും ഫോട്ടോയിലും മോളെ അധികം നിര്‍ത്താന്‍ ആവില്ലല്ലോ. ലൈറ്റിന് മുന്നിലൊക്കെ ഇപ്പോള്‍ നിര്‍ത്തരുതല്ലോ. അതാണ് എല്ലാ വീഡിയോകളിലും കുഞ്ഞിനെ കാണിക്കാത്തത്. ഒളിപ്പിച്ച് വയ്ക്കാന്‍ ഇത് കട്ടെടുത്ത സാധനമൊന്നുമല്ലല്ലോ. മോളെ കാണിക്കണമെന്ന ആഗ്രഹവും ഞങ്ങള്‍ക്കുണ്ട്. പേരിടല്‍ ചടങ്ങിലേക്ക് ഒരുപാട് പേര്‍ വന്നിരുന്നു. കാണുന്നവരെല്ലാവരും മോളെ കുറിച്ച് ചോദിക്കാറുണ്ടെന്ന് ഇരുവരും പറഞ്ഞു.












Click it and Unblock the Notifications