വാഹനം വാങ്ങുമ്പോള്‍ നിങ്ങളിനി വഞ്ചിതരാവില്ല; ഡീലര്‍മാര്‍ക്ക് 'മുട്ടന്‍ പണി' വരുന്നു, കര്‍ശന നടപടി!!
തിരുവനന്തപുരം: വാഹന ഡീലര്‍മാര്‍ക്ക് നല്ല ഒന്നാന്തരം പണിയുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വാഹന ഉടമകളെ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് കബളിപ്പിക്കല്‍ നടത്തുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം പരാതി വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനമാകെ പരിശോധനകള്‍ നടത്തിവരുന്നുണ്ട്.
വാഹന ഉടമയ്ക്കും പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാഹന ചേസിസ് പരിശോധിച്ച് നിര്‍മാണവര്‍ഷവും മാസവും കണ്ടുപിടിക്കാനുതകുന്ന സൗകര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്സൈറ്റില്‍ (www.keralamvd.gov.in) ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ Find vehicle year and month എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഈ വിവരങ്ങള്‍ പരിശോധിക്കാം.

ചെങ്ങന്നൂരും ആലപ്പുഴയും
ചെങ്ങന്നൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആറ് ഡീലര്‍മാര്‍ക്കെതിരെയും, ആലപ്പുഴ ആര്‍ടിഒ നാല് ഡീലര്‍മാര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ട്രേഡ് സര്‍ട്ടിഫിക്കറ്റ്
കൃത്രിമം കാണിച്ച കോട്ടയം ടിവിഎസ് മോട്ടോഴ്സ്, എസ്ജി മോട്ടോഴ്സ്, കളത്തില്‍പടി എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് സസ്പെന്റ് ചെയ്തു
മാവേലിക്കര മീനത്ത് മോട്ടോഴ്സ്, കായംകുളം എഎസ്ടി മോട്ടോഴ്സ് എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റും സസ്പെന്‍ഡ് ചെയ്തു.

ആലപ്പുഴ
നാല് ഡീലര്‍മാര്‍ക്ക് ആലപ്പുഴ ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications