ഇനി ആർസി ബുക്കും സ്മാർട് കാർഡ് ആകും; സ്മാർട്ട് ലൈസൻസിന് ഒരു വർഷം വരെ 200 രൂപ
തിരുവനന്തപുരം: വാഹനങ്ങളുടെ ആർസി ബുക്ക് സ്മാർട്ട് കാർഡാക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത മാസം മുതൽ ആർസിബുക്ക് സ്മാർട് കാർഡ് ആക്കുമെന്നാണ് വിവരം. അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസുകൾ രാജ്യാന്തര നിലവാരത്തിൽ ആക്കും എന്നും മന്ത്രി പറഞ്ഞു. ഒരു വർഷം വരെ ലൈസൻസുകൾ സ്മാർട് കാർഡ് ആക്കാൻ ചാർജ് വരിക 200 രൂപയും പോസ്റ്റൽ ചാർജും ആണ്. അതേസമയം ഒരു വർഷം കഴിഞ്ഞാൽ 1200 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
അതേസമയം ഇരുചക്രവഹനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർ പാടില്ല എന്നത് കേന്ദ്ര നിയമാണെന്നും അതിൽ മാറ്റം വരുത്തേണ്ടത് കേന്ദ്രം ആണെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികൾ സഞ്ചരിക്കുന്നത് നിയമ ലംഘനമായി മാറും. ഇതിൽ സംസ്ഥാനത്ത് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര നിയമം അനുസരിക്കാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഉപയോഗിച്ച് പിടികൂടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് ഒരുമാസം പിഴ ഈടാക്കില്ല എന്നാണ് ഗതാഗതമന്ത്രി പറഞ്ഞിരിക്കുന്നത്. മെയ് 19 വരെ പിഴ ഈടാക്കില്ല . ഒരു മാസം ബോധവൽക്കരണം നൽകാൻ ആണ് തീരുമാനമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ 2007 ൽ 40 ലക്ഷം വാഹനം ഉണ്ടായിരുന്ന ഇടത്ത് ഇപ്പോൾ 1.67 കോടി വാഹനങ്ങളുണ്ടെന്നും ഒരു വർഷം ശരാശരി 40,000 വാഹനാപകടങ്ങൾ ഉണ്ടാകുന്നുവെന്നും ഇതിൽ 4000 മരണം സംഭവിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 58 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. 25 ശതമാനം കാൽനട യാത്രക്കാരാണ്. ഹെൽമെറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തത് കാരണമാണ് മരണത്തിൽ പകുതിയും സംഭവിക്കുന്നത് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുത് എന്ന കാര്യവും മന്ത്രി പറഞ്ഞു.
പൊതുസമൂഹത്തിന് ഉപകാരമാകുന്നത് ആണ് നിരത്തുകളിലെ എഐ കാമറ സംവിധാനം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എ ഐ ക്യാമറ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ഇതുവഴി വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന വലിയൊരളവിൽ ഒഴിവാകും. നല്ല റോഡു സംസ്കാരം വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications