ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ ഗതാഗത വകുപ്പ് രണ്ടാം സ്ഥാനത്ത്; മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വകുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കിയതില്‍ ഗതാഗത വകുപ്പ് രണ്ടാം സ്ഥാനത്താണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഇത് അഭിമാനകരമായ നേട്ടമാണ്. ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥരാണ് വകുപ്പിന്റെ ശക്തി. ഓഫീസുകളിലേക്ക് ഏജന്റുമാരുടെയും കണ്‍സള്‍ട്ടന്റുമാരുടെയും പ്രവേശനം കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് ഹാളില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍ ജീവിക്കുന്ന പ്രവര്‍ത്തകരാണെന്ന ബോധ്യം എപ്പോഴും ഉണ്ടാകണമെന്നും 'മോസ്റ്റ് എഫിഷ്യന്റ് ഓഫീസര്‍' ആയി മാറണം എന്നതായിരിക്കണം ഉദോഗസ്ഥരുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതുതായി ചുമതലയേല്‍ക്കുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മുന്‍ കാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോള്‍ നല്‍കുന്നത്.
അഞ്ച് മാസത്തെ പൊലീസ് പരിശീലനം ഉള്‍പ്പടെയുള്ളവ ഇന്‍സ്പെക്ടര്‍മാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവരെപ്പോലെ മോട്ടോര്‍ വാഹന വകുപ്പും ഒരു യൂണിഫോമ്ഡ് ഫോഴ്സ് ആണ്, യൂണിഫോം ധരിക്കുന്നത് രാജ്യത്തിന്റെ സംരക്ഷകരില്‍ ഒരാളായി മാറുന്നതിന് തുല്യമാണ്. മനസ് കൊണ്ടും ശരീരം കൊണ്ടും കരുത്തുള്ളവരായിരിക്കണം ഓരോ ഉദ്യോഗസ്ഥരും. പുതിയ ഉദ്യോഗസ്ഥര്‍ക്ക് 30 ദിവസത്തെ കമ്പ്യൂട്ടര്‍ പരിശീലനവും കെഎസ്ആര്‍ടിസിയുടെ വര്‍ക്ക്ഷോപ്പുകളില്‍ 10 മുതല്‍ 20 ദിവസം വരെ നീളുന്ന പ്രായോഗിക പരിശീലനവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പരിശീലന പൂര്‍ത്തിയാക്കിയ 19 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പ്രതിജ്ഞാ വാചകം ചൊല്ലി സര്‍വീസില്‍ പ്രവേശിച്ചു. പരിശീലനത്തില്‍ മികവ് തെളിയിച്ച അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ആരാധന ബിജി (ബെസ്റ്റ് ഇന്‍ഡോര്‍), വിഷ്ണു ജെ നായര്‍ (ബെസ്റ്റ് ഔട്ട്ഡോര്‍), രോഹിത് എസ് (ബെസ്റ്റ് ഷൂട്ടര്‍), ശ്രീജിത്ത് ബി (ബെസ്റ്റ് ആള്‍റൗണ്ടര്‍) എന്നിവര്‍ക്ക് മന്ത്രി പുരസ്ക്കാരം നല്കി.
ഐജിപി ട്രെയിനിങ് ഗുഗുളത് ലക്ഷ്മണന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചെക്കിലം, അഡിഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പിഎസ് പ്രമോജ് ശങ്കര്‍, പൊലിസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ യോഗേഷ് മാന്ദയ്യ, വൈസ് പ്രിന്‍സിപ്പല്‍ അജയ് കുമാര്‍, പൊലിസ്, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications