കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ചാര്‍ജ് വര്‍ധന തിങ്കളാഴ്ച നിലവില്‍ വന്നേക്കും; മിനിമം 10 രൂപ, പച്ചക്കൊടിയുമായി ഗതാഗത വകുപ്പ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് ഗതാഗത വകുപ്പിന്റെ പച്ചക്കൊടി. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിലേക്ക് നല്‍കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത വേളയില്‍ കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു. എന്നാല്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത്, പ്രതിസന്ധിയിലായ ജനങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാകുമെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.

k

Recommended Video

cmsvideo
്രപതിപക്ഷത്തിന് കാതടപ്പിക്കുന്ന മറുപടി കൊടുത്ത് ശൈലജ ടീച്ചര്‍

ലോക്ക് ഡൗണ്‍ കാലത്ത് ചാര്‍ജ് കൂട്ടിയ നടപടി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തിലായിരുന്നു അധികനിരക്ക് പിന്‍വലിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെയും അറിയിച്ചിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശയുടെ മറപിടിച്ചാണ് ഇപ്പോള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. കൊറോണ കാലത്ത് പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിലപാട്.

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

മിനിമം ചാര്‍ജ് 12 ആക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഇതേ നിലപാടാണ് കെഎസ്ആര്‍ടിസിക്കും. എന്നാല്‍ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 10 ആക്കി ഉടന്‍ ഉത്തരവിറങ്ങുമെന്നാണ് സൂചന. തിങ്കളാഴ്ച മുതല്‍ ഉയര്‍ന്ന നിരക്ക് ഈടാക്കാനാണ് സാധ്യത. വിദ്യാര്‍ഥി കണ്‍സഷന്‍ 50 ശതമാനം ഉയര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക. വലിയ പ്രതിഷേധത്തിന് കാരണമാകാന്‍ സാധ്യതയുള്ള വിഷയമാണ് വിദ്യാര്‍ഥികളുടെ ബസ് നിരക്ക് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

English summary
Transport Department supports to Bus fare hike to minimum RS 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X