കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല; ഒഴിഞ്ഞ് മാറരുത് മന്ത്രീ...
തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ മണിമുടക്ക് സംസ്ഥാനത്ത് ബസ് യാത്രക്കാരെയാകെ വലച്ചിരിക്കുകയാണ്. എന്നാല്‍ ജീവനക്കാര്‍ സമരം നടത്തിയത് തെറ്റാണെന്ന് പറയുന്നില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നുമാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നത്.
കെഎസ്ആര്‍ടിസിക്കാണ് ഇതു നല്‍കേണ്ട ഉത്തരവാദിത്തം. സാമ്പത്തിക പ്രതിസന്ധി തുടരുന്നതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നും ശശീന്ത്രന്‍ പറയുന്നു. ജീവനക്കാരുടെ സമരം തെറ്റെന്നു പറയുന്നില്ല. പ്രതിസന്ധിയുള്ളപ്പോള്‍ സര്‍വീസ് മുടക്കുന്നത് ശരിയാണോയെന്ന് ജീവനക്കാര്‍ ആലോചിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

പെന്‍ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നാണ് മന്ത്രി പറയുന്നത്. ഗതാഗതവകുപ്പ് മന്ത്രിക്ക് കെഎസ്ആര്‍ടിയിലെ പ്രശ്‌നങ്ങള്‍ അറിയേണ്ടതില്ലെന്ന ശശീശന്ദ്രന്റെ പ്രതികരണം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് കെസ്ആര്‍ടിസിയെ കടക്കെണിയിലാക്കിയത്. ഉ്തതരവാദിത്വമുള്ള മന്ത്രി ഇവയ്‌ക്കൊരു പരിഹാരം കാണുകയാണ് വേണ്ടത്.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഉടന്‍ നല്‍കുമെന്ന് ശശീന്ദ്രന്‍ പിന്നീട് പ്രതികരിച്ചു. എസ്ബിടിയില്‍നിന്ന് വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ച നടത്തുകയാണ്. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതിനാല്‍ സംസ്ഥാനത്ത് വിവിധ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങിയതോടെ യാത്രക്കാര്‍ പെരുവഴിയിലായിരിക്കുകയാണ്. ഇടത് വലത് അനുകൂല സംഘടകള്‍ സമരത്തിലുണ്ട്.
സംസ്ഥാനത്ത് 93 ഡിപ്പോകളില്‍ 34 ഇടത്തു മാത്രമാണ് ശമ്പളം കൊടുത്തത് .ശമ്പളം കിട്ടാത്ത എല്ലാ ഡിപ്പോകളിലും ഭാഗികമായെങ്കിലും സര്‍വീസ് തടസപ്പെട്ടു. ചില ഡിപ്പോകളില്‍ ഒരു വണ്ടി പോലും ഓടിയില്ല. ചിലയിടങ്ങളില്‍ ചുരുക്കം സര്‍വ്വീസുകള്‍ മാത്രമാണ് ഓടിയത്. പണിമുടക്കുന്ന ജീവനക്കാര്‍ നിരാഹാര സമരവും പട്ടിണി സമരവും തുടങ്ങിയിട്ടുണ്ട്. ഇന്ധനത്തിനായി കരുതി വച്ച 32 കോടിയെടുത്താണ് കുറച്ചു പേര്‍ക്ക് ശമ്പളം കൊടുത്തത്. കെഎസ്ആര്‍ടിസി ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
Read Also: ബിയറടിച്ച് ബീച്ചില്‍ ഡാന്‍സ്, കൂട്ടിന് ബോയ് ഫ്രണ്ട്‌സും; ആള് കൂടിയതോടെ വിദ്യാര്‍ത്ഥിനികളെ പൊക്കി
Read Also: പിണറായി നട്ടാല്‍കുരുക്കാത്ത നുണ പറയുന്നു; മന്ത്രി ഷൈലജയെ അപമാനിച്ചതിന് 30 പേര്‍ സാക്ഷി !
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications