Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത പ്രതിസന്ധിയിൽ ദേവസ്വം ബോർഡ്; ശമ്പളം കൊടുക്കാൻ പോലും കാശില്ല, പ്രതിമാസം വേണ്ടത് 26 കോടി!

തിരുവനന്തപുരം: ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത നിലയിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നീങ്ങുന്നതെന്ന് റിപ്പോർട്ട്. വൻ പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ രൂക്ഷമായിരിക്കുകയാണ്.

മണ്ഡല മകരവിളക്ക് കാലത്തെ ആവശ്യങ്ങള്‍ക്കായുള്ള 212 ലേലങ്ങളില്‍ 21 എണ്ണം മാത്രം ഏറ്റെടുക്കാനെ ആളുണ്ടായുള്ളു. ശമ്പളം, പെന്‍ഷന്‍, നിത്യനിദാന ചിലവുകള്‍, മരാമത്ത് പണികള്‍ എന്നിവയ്ക്കായി പ്രതിമാസം 26 കോടിരൂപയെങ്കിലും ദേവസ്വം ബോര്‍ഡിന് ആവശ്യമായി വരും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന അവസ്ഥിയിലേക്കെത്തിക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

Travancore Devaswam Board

ബോര്‍ഡിന് ബജറ്റ് സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. ആദ്യ ഗഡുവായി 20 കോടി നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതിൽ നിന്ന് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ധനലക്ഷ്മി ബാങ്കിലുള്ള ബോര്‍ഡിന്റെ കരുതല്‍ ധനത്തില്‍ നിന്ന് അത്യവശ്യമല്ലാത്ത മരാമത്ത് പണികള്‍ക്കായി പണമെടുത്തതും ശബരിമലയില്‍ ലേലം എടുക്കാന്‍ ആളെത്താത്തതും പ്രതിസന്ധി ഗുരുതരമാക്കിയെന്നാണ് റിപ്പോർട്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+