കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത പ്രതിസന്ധിയിൽ ദേവസ്വം ബോർഡ്; ശമ്പളം കൊടുക്കാൻ പോലും കാശില്ല, പ്രതിമാസം വേണ്ടത് 26 കോടി!

Google Oneindia Malayalam News

തിരുവനന്തപുരം: ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത നിലയിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നീങ്ങുന്നതെന്ന് റിപ്പോർട്ട്. വൻ പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ശബരിമല യുവതി പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ രൂക്ഷമായിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് 3 മുന്നണികളും വിജയ പ്രതീക്ഷയിൽ, പ്രചാരണത്തിന് മുഖ്യമന്ത്രി എത്തും!ഉപതിരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് 3 മുന്നണികളും വിജയ പ്രതീക്ഷയിൽ, പ്രചാരണത്തിന് മുഖ്യമന്ത്രി എത്തും!

മണ്ഡല മകരവിളക്ക് കാലത്തെ ആവശ്യങ്ങള്‍ക്കായുള്ള 212 ലേലങ്ങളില്‍ 21 എണ്ണം മാത്രം ഏറ്റെടുക്കാനെ ആളുണ്ടായുള്ളു. ശമ്പളം, പെന്‍ഷന്‍, നിത്യനിദാന ചിലവുകള്‍, മരാമത്ത് പണികള്‍ എന്നിവയ്ക്കായി പ്രതിമാസം 26 കോടിരൂപയെങ്കിലും ദേവസ്വം ബോര്‍ഡിന് ആവശ്യമായി വരും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുന്ന അവസ്ഥിയിലേക്കെത്തിക്കുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

Travancore Devaswam Board

ബോര്‍ഡിന് ബജറ്റ് സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ല. ആദ്യ ഗഡുവായി 20 കോടി നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതിൽ നിന്ന് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ധനലക്ഷ്മി ബാങ്കിലുള്ള ബോര്‍ഡിന്റെ കരുതല്‍ ധനത്തില്‍ നിന്ന് അത്യവശ്യമല്ലാത്ത മരാമത്ത് പണികള്‍ക്കായി പണമെടുത്തതും ശബരിമലയില്‍ ലേലം എടുക്കാന്‍ ആളെത്താത്തതും പ്രതിസന്ധി ഗുരുതരമാക്കിയെന്നാണ് റിപ്പോർട്ട്.

English summary
Travancore Devaswam Board in Economic crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X