Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ത്തവം മരിക്കുന്നതിന് തുല്യം... അതിനും പുല.. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ മണ്ടത്തരങ്ങള്‍...

ആര്‍ത്തവം എന്നു പറയുന്നതുതന്നെ ഒരു പിണ്ഡം മരിക്കുന്നതിന് തുല്യമാണ്. സാധാരണ നിലയില്‍ ഒരു മരണമുണ്ടായാല്‍ പുലയും മറ്റും കാരണം നമ്മള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലല്ലോ. അതുതന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത് - മാതൃഭൂമി ദിനപത്രത്തിലെ കണ്ടതും കേട്ടതും പംക്തിയില്‍ അച്ചടിച്ചുവന്ന വാക്കുകളാണ്. പറഞ്ഞിരിക്കുന്നതോ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ രൂക്ഷമായി എതിര്‍ക്കുന്ന ആളാണ് ഗോപാലകൃഷ്ണന്‍. ഇത് സംബന്ധിച്ച് ഒരുപാട് വിവാദ പ്രസ്താവനകളും ഗോപാലകൃഷ്ണന്‍ നടത്തിയിട്ടുണ്ട്. ആര്‍ത്തവത്തെ മരണത്തോടുപമിച്ചു കൊണ്ടാണ് ഈ കൂട്ടത്തിലെ ഏറ്റവും പുതിയ പ്രസ്താവന ഗോപാലകൃഷ്ണന്‍ നടത്തിയത്. ആര്‍ത്തവം ഒരു പിണ്ഡം മരിക്കുന്നതിന് തുല്യമായത് കൊണ്ടാണെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഈ വാക്കുകള്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവയില്‍ ചിലത് ഇവിടെ...

ശാരദക്കുട്ടി

ശാരദക്കുട്ടി

പ്രയാര്‍ ഗോപാലകൃഷ്ണന് എവിടുന്നാണ് ഇത്രയധികം കിട്ടുന്നത്. ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് ആയി ഇരിക്കുന്നതിലും വലിയ അശ്ലീലമൊന്നും ആര്‍ത്തവരക്തത്തില്‍ ഉണ്ടാകില്ല എന്നാണ് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഐറിന്‍ എല്‍സ ജേക്കബ്

ഐറിന്‍ എല്‍സ ജേക്കബ്

ടി.ജി മോഹന്‍ദാസിന്റെ , അരുത് ഷോക്കടിക്കും...! എന്ന പ്രശസ്ത നാടകത്തിനു ശേഷം, പ്രയാര്‍ ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന പുതിയ നാടകം..! അരുതരുത്.. നിങ്ങള്‍ക്ക് പൊലയാണ്.- ഐറിന്‍ എല്‍സ ജേക്കബ് ഫേസ്ബുക്കില്‍ എഴുതി

അജിത

അജിത

ആര്‍ത്തവ രക്തത്തിലൂടെ ഒഴുകി പോകുന്നത് ചത്ത ഭ്രൂണങ്ങളായത് കൊണ്ട് ഇനി പതിനാറാം ദിവസം അടിയന്തിര സദ്യ കഴിക്കണം എന്ന് പറയുമോ ദേവസ്വം പ്രസിഡന്റ് - കോളേജ് അധ്യാപിക അജിതയുടെ വാക്കുകള്‍.

ജാനി കൃഷ്ണന്‍

ജാനി കൃഷ്ണന്‍

അങ്ങനെയാണേല്‍ ഓരോ സ്ഖലനവും കൂട്ട മരണങ്ങളല്ലേ? ആ നിലക്ക് ഈ പുലയും മറ്റും ബാധകമല്ലേ? എന്ന് ജാനി കൃഷ്ണന്‍ ചോദിക്കുന്നു.

സുരേഷ് പ്രിന്റിമ

സുരേഷ് പ്രിന്റിമ

നാവെടുത്താല്‍ പ്രതിലോമപരവും, അബദ്ധജടിലവുമായ പ്രസ്താവനകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുന്ന, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണനെ ചികിത്സിക്കാന്‍ പറ്റിയ വൈദ്യശാസ്ത്രം ഏതാണ്. - സുരേഷ് പ്രിന്റിമ ചോദിക്കുന്നു.

കെ ആര്‍ ഇന്ദിര

കെ ആര്‍ ഇന്ദിര

ഇനി ആരും ക്ഷേത്രത്തില്‍ പോകരുത്, പുല ഒഴിഞ്ഞ നേരം ഉണ്ടാകില്ല - ആകാശവാണിയിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ കെ. ആര്‍ ഇന്ദിര പ്രതികരിച്ചത് ഇങ്ങനെ.

വിവാദങ്ങള്‍

വിവാദങ്ങള്‍

ശബരിമലയില്‍ ആര്‍ത്തവം കണ്ടെത്തുന്നതിനുള്ള യന്ത്രം സ്ഥാപിക്കുന്ന കാലത്ത് സ്ത്രീകള്‍ക്കു പ്രവേശനം നല്‍കാമെന്ന് ഇദ്ദേഹം നേരത്തെ പറഞ്ഞതും വലിയ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+