തമിഴ്നാട്ടിലെ ബന്ദ്, യാത്രക്കാരെ വലച്ചു
തിരുവനന്തപുരം: തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് പൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ആഹ്വാനം ചെയ്ത സംസ്ഥാന ബന്ത് തമിഴ്നാട്ടിലും കേരളത്തിന്റെ അതിര്ത്തി പ്രദേശങ്ങളിലെയും ജനജീവിതത്തെ സാരമായി ബാധിച്ചു. ബന്തിനെത്തുടർന്ന് കളിയിക്കാവിള വഴിയുള്ള ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ഇന്ന് നടത്തില്ല. ജില്ലാ ആസ്ഥാനങ്ങളിൽ ഇന്ന് സർവകക്ഷി പ്രതിഷേധവും നടക്കും.
വൈകീട്ട് ആറ് വരെയാണ് ബന്ത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ എന്നിവർ രാജി വയ്ക്കുക, വെടിവയ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവ ആവശ്യങ്ങൾ ബന്ത് നടത്തുന്ന ഡി.എം.കെയും സഖ്യകക്ഷികളും ഉന്നയിച്ചു. നാട്ടുകാർ പ്രതിഷേധത്തിൽ നിന്ന് പിൻമാറാത്തതിനാൽ തൂത്തുക്കുടിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. റോഡ്, റെയിൽ മാർഗങ്ങൾ പ്രതിഷേധക്കാർ ഉപരോധിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പ്രതിപക്ഷ തൊഴിലാളി സംഘടനകളും ബന്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ചെന്നൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അറസ്റ്റ് ചെയ്ത 133 പേരിൽ 65 പേരെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്നലെ വിട്ടയച്ചിരുന്നു. പ്ലാന്റ് ഉടൻ പൂട്ടണമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടിരുന്നു. പ്ലാന്റിലേക്കുള്ള വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ തൂത്തുക്കുടി സന്ദർശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരു അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കൂടാതെ തൂത്തുക്കുടി കലക്ടർ, പൊലീസ് സൂപ്രണ്ട്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സി.ബി.എെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ സർക്കാർ നിയോഗിച്ച ഏകാംഗ കമ്മിഷൻ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications