കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതിരാത്രി പിക്കാസും പാരയുമായി അവരെത്തും.. നിധി കുഴിക്കാൻ! കണ്ണൂരിലെ കണ്ണങ്കൈ ഗ്രാമം ഭീതിയിൽ

Google Oneindia Malayalam News

കണ്ണൂര്‍: നിധി തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ടാകും ആ യാത്രകള്‍ക്ക്. ഒറ്റ രാത്രി കൊണ്ട് ചിലപ്പോള്‍ കോടീശ്വരനാകാം എന്ന സ്വപ്‌നമാണ് ഇന്നും കാടിനുള്ളിലും പഴയ തറവാടുകള്‍ക്കുള്ളിലും നിധി തിരയാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമിനടുത്ത് അരവഞ്ചാല്‍ കണ്ണങ്കൈ കോളനിയില്‍ അത്തരമൊരു നിധിവേട്ട നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കാരണം കണ്ണങ്കൈ കോളനി നിവാസികളുടെ ഉറക്കവും സമാധാനവും പോയിരിക്കുകയാണ്.

അപരിചിതരായ ചിലരാണ് എല്ലാ ദിവസവും രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഇവിടേക്ക് നിധി കുഴിക്കാന്‍ എത്തുന്നത്. കണ്ണങ്കൈ കോളനിയിലെ ഗുഹാകവാടത്തില്‍ നിധിയുള്ളതായി പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഒളിപ്പിച്ച് വെച്ചതാണത്രേ ഈ നിധി. ഇത് കുഴിച്ചെടുക്കാനാണ് രാത്രി നേരത്ത് ഇവിടേക്ക് ചിലരെത്തുന്നത്.

Treassure

അരവഞ്ചാല്‍ കണ്ണങ്കൈയിലെ പടിഞ്ഞാറ് ഭാഗത്താണ് നിധിയുണ്ടെന്ന് പറയപ്പെടുന്ന ഗുഹ. ഇവിടേക്കാണ് പാതിരാത്രി പിക്കാസും വലിയ കമ്പിപ്പാരകളുമായി ആളുകള്‍ നിധി കുഴിക്കാനെത്തുന്നത്. ഗുഹയ്ക്ക് സമീപത്ത് വൃത്താകൃതിയില്‍ വലിയ കുഴി കുഴിച്ചിട്ടുണ്ട്. സംഘമായിട്ടല്ല ഇവര്‍ നിധി കുഴിക്കാനെത്തുക. പന്ത്രണ്ട് മണിക്ക് ശേഷം ആദ്യം ഒരാള്‍ എത്തി നിധി കുഴിച്ച് തുടങ്ങും. അതിന് ശേഷം മറ്റൊരാള്‍ വരും. ഇത്തരത്തില്‍ ആളുകള്‍ മാറിക്കൊണ്ടേയിരിക്കും. ഗുഹയുള്ള സ്ഥലം ആള്‍ത്താമസം ഇല്ലാത്ത റബ്ബര്‍തോട്ടമാണ് എന്നത് നിധി തേടി വരുന്നവര്‍ക്ക് സൗകര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ ഇവിടേക്ക് ചിലര്‍ നിധി തേടി വന്നിരുന്നുവെന്ന് കണ്ണങ്കൈ കോളനി നിവാസികള്‍ ഓര്‍മ്മിക്കുന്നുണ്ട്. ഇരുട്ടിന്റെ മറവിൽ ഇത്തരത്തിൽ നാടിന് പുറത്തുള്ളവർ പിക്കാസും പാരയുമായി വരുന്നത് നാട്ടുകാർക്കിടയിൽ ഭീതി നിറച്ചിട്ടുണ്ട്.

കണ്ണിൽച്ചോരയില്ലാത്ത പോലീസ് ക്രൂരത, മർദ്ദിച്ച് മലം വിസർജ്ജിച്ചു.. ' നിന്നെക്കൊണ്ട് തന്നെ കോരിക്കും'!കണ്ണിൽച്ചോരയില്ലാത്ത പോലീസ് ക്രൂരത, മർദ്ദിച്ച് മലം വിസർജ്ജിച്ചു.. ' നിന്നെക്കൊണ്ട് തന്നെ കോരിക്കും'!

ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം!ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം!

English summary
Treasure hunt by strangers in a Village in Kannur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X