കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീപത്മനാഭന്റെ എ നിലവറയില്‍ രണ്ടര ലക്ഷം കോടിയുടെ നിധി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറയില്‍ മത്രം രണ്ടര ലക്ഷം കോടി രൂപ മൂല്യമുള്ള നിധിയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത് ഏകദേശ കണക്ക് മാത്രമാണ്. രണ്ട് വൈരക്കല്ലുകളുടെ കൂടി മൂല്യം നിര്‍ണയിക്കാനുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും ആസ്തിയുള്ള ആരാധനാലയം എന്ന വിശേഷണമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന് ലഭിക്കാന്‍ പോകുന്നത്. ബി നിലവറിയലെ കണപ്പെടുപ്പ് ഇതുവരെ തുടങ്ങിയിട്ടില്ല. അതുകൂടി പൂര്‍ത്തിയാകുമ്പോള്‍ നിധിയുടെ മൂല്യം എത്ര ലക്ഷം ആകും എന്നറിയാനാണ് കാത്തിരിപ്പ്.

Sree Padmanabhaswamy Temple

എ, സി, ഡി, ഇ, എഫ് നിലവറകളിലെ കണക്കെടുപ്പാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. പരിശോധിച്ചവയില്‍ ഏറ്റവും വലിയ നിധിശേഖരം കണ്ടെത്തിയത് എ നിലവറയില്‍ ആണ്. ബി നിലവറ ഇനി എന്തെന്ത് അത്ഭുതങ്ങളായിരിക്കും കാത്തുവച്ചിരിക്കുന്നത് എന്ന വ്യക്തമല്ല.

കണക്കെടുപ്പിനായി എ നിലവറയില്‍ നിന്ന് പുറത്തെടുത്ത നിധി ശേഖരം ഇത്രനാളും സി നിലവറയില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് ഇപ്പോള്‍ എ നിലവറയിലേക്ക് തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോളം കേട് വരാതെ സൂക്ഷിക്കാന്‍ പട്ടില്‍ പൊതിഞ്ഞ് പ്രത്യേക പെട്ടികളിലാണ് ആഭരണങ്ങള്‍ സൂക്ഷിക്കുന്നത്.

ഗോദ്‌റെജ് കമ്പനിക്കാണ് എ നിലവറയുടെ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനുള്ള ചുമതല. ഇത്ാരയും വലിയ നിധിശേഖരം ആയതിനാല്‍ രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തുന്നത്.

English summary
Treasure in Vault A of Sree Padmanabhaswamy Temple values 2.5 lakh crores.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X