ആപ്ലിക്കേഷനുകൾ പുതിയ സർവറിലേക്ക് ; സംസ്ഥാനത്ത് ട്രഷറി 4 ദിവസം പ്രവർത്തനം ഭാഗിമായി മുടങ്ങും
തിരുവനന്തപുരം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ അടുത്ത നാല് ദിവസം മുടങ്ങും.പുതിയ സെർവർ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സെർവർ പ്രശ്നം മൂലം ട്രഷറി ഇടപാടുൿ വൈകുന്നത് പരാതിക്ക് വഴിവെച്ചിരുന്നു. തുടർന്ന് പുതിയ സെർവർ സ്ഥാപിച്ചെങ്കിലും ഇതിലേക്ക് സോഫ്റ്റ്വെയർ മാറ്റുന്നത് വൈകിയിരുന്നു. അതേസമയം അവധി ദിനങ്ങൾ ആയതിനാൽ വലിയ പ്രതിസന്ധി ഉണ്ടായേക്കില്ലെന്ന് അധികൃതർ പ്രതികരിച്ചു.

അതിനിടെ പുതിയ സെർവർ സ്ഥാപിക്കുന്നത് സംബന്ധിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-
സത്യം പറയാമല്ലോ, മാർച്ച് അവസാനവും ഏപ്രിൽ ആദ്യവും മുൾമുനയിലായിരുന്നു. പണത്തിന് യാതൊരു പഞ്ഞവുമില്ല. പക്ഷെ കൊടുത്തു തീർക്കാൻ കഴിയുമോ എന്നതായിരുന്നു സംശയം. സാങ്കേതിക തടസങ്ങള്‍ കാരണം ട്രഷറി ഇടപാടുകൾക്കുണ്ടായ കാലതാമസം വലിയ ബുദ്ധിമുട്ടുണ്ടാക്കി. സാങ്കേതിക വിദഗ്ദരുടെ പല യോഗങ്ങള്‍ ചേർന്നെങ്കിലും പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ ട്രഷറി ആപ്ലിക്കേഷനുകള്‍ പ്രവർത്തിക്കുന്ന സെർവർ മാറ്റി സ്ഥാപിക്കുക മാത്രമേ ആത്യന്തിക പോംവഴിയായിട്ടുള്ളൂ. ഇതിനായി പുതിയ സെർവർ വാങ്ങിയിരുന്നു. എന്നാൽ ധനകാര്യ വർഷത്തിൻ്റെ അവസാനം ഇത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചു പാളിപ്പോയാലുണ്ടാകാവുന്ന പ്രതിസന്ധിയോർത്ത് മാറ്റിവയ്ക്കുകയായിരുന്നു.
പുതിയ സാമ്പത്തിക വർഷത്തേയ്ക്കു വേണ്ടുന്ന പുതുക്കിയ ശമ്പളം, പെൻഷൻ എന്നിവയ്ക്കു വേണ്ടുന്ന സോഫ്റ്റുവെയര്‍ ഭേദഗതികള്‍ പൂർത്തിയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ പ്രവർത്തിക്കുന്ന എല്ലാ ട്രഷറി ആപ്ലിക്കേഷനുകളും പുതിയ സെർവ്വറിലേയ്ക്കു മാറ്റുകയാണ്. ഇതിനായുള്ള പ്രവർത്തനങ്ങള്‍ ഇന്നു വൈകുന്നേരത്തോടെ ആരംഭിക്കും. നാളെക്കൊണ്ട് മാറ്റം നല്ലപങ്കും പൂർത്തിയാകും.
കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ
സെർവർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപെട്ട് ട്രഷറിയുമായി ബന്ധപെട്ട എല്ലാ ആപ്ലിക്കേഷനുകളും മേയ് 13 ന് പൂർണ്ണമായും മേയ് 17 വരെ ഭാഗീകമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇടപാടുകാര്‍ വേണ്ട മുന്‍ കരുതലുകള്‍ എടുക്കേണ്ടതാണ്. ഈ സെർവർ മാറ്റത്തിനു ശേഷം പെൻഷൻകാരുടെ മൊബൈല്‍ ആപ്ലിക്കേഷനുകളുൾപ്പെടെ എല്ലാ സംവിധാനങ്ങളും തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.
രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications