കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജുലാലിന് പാസ് വേർഡ് നൽകി: തുറന്ന് സമ്മതിച്ച് മുൻ ട്രഷറി ഓഫീസർ, അതിനിടെ നടന്നതെന്ത്?

Google Oneindia Malayalam News

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ പുറത്ത്. പ്രതി ബിജുലാലിന് താനാണ് യൂസർ നെയിമും പാസ് വേർഡും നൽകിയതെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. തട്ടിപ്പ് പുറത്ത് വന്ന് നാല് ദിവസത്തിന് ശേഷം അഭിഭാഷകന്റെ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബിജുലാൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലാകുന്നത്. താൻ നിരപരാധിയാണെന്ന് മാധ്യമങ്ങൾക്ക് അവകാശപ്പെട്ട പ്രതി പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വകുപ്പുതല അന്വേഷണവും പുരോഗമിച്ച് വരികയാണ്.

 പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദർശിച്ച് രമേശ് ചെന്നിത്തല പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദർശിച്ച് രമേശ് ചെന്നിത്തല

 നിർണായക വെളിപ്പെടുത്തൽ

നിർണായക വെളിപ്പെടുത്തൽ

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. മുൻ ട്രഷറി ഓഫീസർ ഭാസ്കരനാണ് അദ്ദേഹത്തിന്റെ യൂസർ നെയിമും പാസ് വേർഡും നൽകിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. താൻ പാസ് വേർഡ് നൽകിയിരുന്നുവെന്നും ട്രഷറി തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നുമാണ് ചോദ്യം ചെയ്യലിനിടെ മുൻ ട്രഷറി ഓഫീസർ ക്രൈം ബ്രാഞ്ചിനോട് സമ്മതിട്ടിച്ചിട്ടുള്ളത്. ബിജുലാൽ ട്രഷറി തട്ടിപ്പ് നടത്തിയ വിവരം തങ്ങൾക്കറിയില്ലെന്നാണ് ഭാര്യയും സഹോദരിയും നൽകിയ മൊഴി. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം കൊണ്ട് ഭാര്യയ്ക്ക് സ്വർണ്ണാഭരണങ്ങളും സഹോദരിയ്ക്ക് സ്ഥലവും വാങ്ങിനൽകിയിരുന്നുവെന്ന് പ്രതി തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ട്.

 പണം നൽകിയെന്ന്

പണം നൽകിയെന്ന്

തനിക്ക് ബിജുലാൽ അഞ്ചര ലക്ഷം രൂപ നൽകിയെന്ന്സഹോദരി ബിന്ദു മൊഴി നൽകിയിട്ടുണ്ട്. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. കുടുംബ സ്വത്ത് വിൽക്കുന്നതിന്റെ അഡ്വാൻസ് തുകയാണ് ബിജു നൽകിയ അഞ്ചര ലക്ഷം രൂപയെന്നാണ് കരുതിയതെന്നും സഹോദരി മൊഴിയിൽ പറയുന്നു. സഹോദരിക്ക് ഭൂമി വാങ്ങുന്നതിന് അഡ്വാൻസ് നൽകിയതിന് പുറമേ ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങി നൽകിയെന്നുമാണ് പ്രതി മൊഴി നൽകിയത്. ഇതിന് പുറമേ ഓൺലൈൻ റമ്മി കളിക്കുന്നതിനായി പണം ചെലവഴിച്ചെന്നും ബിജു സമ്മതിച്ചിട്ടുണ്ട്. ഓൺലൈൻ റമ്മി വഴിയുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് വേണ്ടിയാണ് പണം തട്ടിപ്പ് നടത്തിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

മലക്കം മറിഞ്ഞ് മൊഴി

മലക്കം മറിഞ്ഞ് മൊഴി

തനിക്ക് പാസ് വേർഡ് നൽകിയത് മുൻ ട്രഷറി ഓഫീസറാണെന്ന് ബിജുലാൽ ക്രൈം ബ്രാഞ്ച് സംഘത്തിനോട് പറഞ്ഞിരുന്നു. ഭാസ്കരനാണ് യൂസർ നെയിമും പാസ് വേർഡും നൽകിയതെന്ന് ബിജുവിന്റെ മൊഴി നൽകിയത്. ഈ മൊഴി നിഷേധിച്ച് ഭാസ്കരൻ മാധ്യമങ്ങൾക്ക് മുമ്പാകെ എത്തിയിരുന്നു. തട്ടിപ്പ് പുറത്ത് വന്നതുമുതൽ തന്നെ ആരാണ് ബിജുലാലിന് പാസ് വേർഡ് കൈമാറിയതെന്ന സംശയം ഉയർന്നുവന്നിരുന്നു.

 യൂസർ നെയിമും പാസ് വേർഡും നൽകി

യൂസർ നെയിമും പാസ് വേർഡും നൽകി


ട്രഷറി തട്ടിപ്പ് കേസിൽ വഞ്ചിയൂർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ പാസ് വേർഡ് നൽകിയെന്ന വിവരം ഭാസ്കരൻ സമ്മതിക്കുകായായിരുന്നു. മാർച്ച് 30ന് നേരത്തെ വീട്ടിലേക്ക് പോകേണ്ടിവന്നതിനാൽ അക്കൌണ്ട് ക്ലോസിംഗിന് വേണ്ടിയാണ് ബിജുലാലിനെ യൂസർ നെയിമും പാസ് വേർഡും നൽകിയെന്നാണ് ഭാസ്കരൻ വ്യക്തമാക്കിയത്. ബിജുലാലിനെ വിശ്വാസമായിരുന്നതിനാലാണ് പാസ് വേർഡ് പിന്നീട് മാറ്റാതിരുന്നതെന്നും ഭാസ്കരൻ ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു. അതേ സമയം തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞില്ലെന്നും മുൻ ട്രഷറി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

 കസ്റ്റഡിയിൽ വാങ്ങും

കസ്റ്റഡിയിൽ വാങ്ങും


രണ്ടേമുക്കാൽ കോടിയുടെ ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എം കെ സുൽഫിക്കറിന്റെയും വഞ്ചിയൂർ എസ്ഐയുടേയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചുവരുന്നത്. ആദ്യം 70 ലക്ഷവും പിന്നീട് രണ്ട് കോടിയും ജില്ലാകളക്ടറുടെ അക്കൌണ്ടിൽ നിന്ന് തട്ടിയെന്നാണ് ബിജുലാൽ സമ്മതിച്ചിട്ടുള്ളത്. ആദ്യം 3000 രൂപ തട്ടിയത് പിടിക്കപ്പെടാതിരുന്നതാണ് ബിജുലാലിന് വീണ്ടും തട്ടിപ്പ് നടത്താൻ പ്രചോദനമായത്.

 തട്ടിപ്പിന്റെ തുടക്കം

തട്ടിപ്പിന്റെ തുടക്കം

2019 ഡിസംബറിൽ ഇടപാടുകാരനിൽ നിന്ന് 3000 രൂപ തട്ടിയെടുത്തതിന് പിന്നാലെയാണ് ബിജുലാൽ പണം തട്ടാൻ തുടങ്ങിയത്. ഇടപാടുകാരന്റെ ചെക്ക് ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് പിടിക്കപ്പെടാതായതോടെയാണ് കൂടുതൽ തട്ടിപ്പുകളിലേക്ക് പ്രതി നീങ്ങുന്നത്. വിരമിച്ച ട്രഷറി ഓഫീസറുടെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് പലഘട്ടങ്ങളിലായി 74 ലക്ഷം രൂപയാണ് ഇയാൾ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത്. പിന്നീട് തുടരുകയും ചെയ്തു. രണ്ട് കോടിയിലധികം രൂപ ഇത്തരത്തിൽ സാമ്പത്തിക തിരിമറിയിലൂടെ അക്കൌണ്ടിലേക്ക് മാറ്റിയതായി പ്രതി സമ്മതിച്ചിരുന്നു. 58 ലക്ഷം രൂപയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ തുക.

English summary
Treasury fraud: Former treasury officer admits shares password with Bjiulal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X