കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിന്റെ വീട്ടിൽ പോലീസ് പരിശോധന, പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്!!

Google Oneindia Malayalam News

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി ഓഫീസിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസിലെ പ്രതിയായ ട്രഷറി ജീവനക്കാരൻ ബുധാനാഴ്ചയാണ് അറസ്റ്റിലാവുന്നത്. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് രണ്ട് കോടിയിലധികം രൂപ തട്ടിയെന്നാണ് കേസ്. ഐടി വിദഗ്ധനായ ബിജുലാൽ സോഫ്റ്റ് വെയറലെ പ്രശ്നങ്ങൾ മനസ്സിലാക്കി നിരവധി തവണ പണം തട്ടിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ക്രൈം ബ്രാഞ്ചിന് പുറമേ വകുപ്പുതല അന്വേഷണവും ബിജുലാലിനെതിരെ നടക്കുന്നുണ്ട്.

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം ആരഭിച്ചു; ഹെലികോപ്ടര്‍ അയക്കുന്നതും പരിഗണിക്കുന്നുരാജമലയില്‍ രക്ഷാപ്രവര്‍ത്തനം ആരഭിച്ചു; ഹെലികോപ്ടര്‍ അയക്കുന്നതും പരിഗണിക്കുന്നു

പോലീസ് പരിശോധന

പോലീസ് പരിശോധന


ട്രഷറി തട്ടിപ്പ് കേസിൽ മുഖ്യപ്രതി ബിജുലാലിന്റെ വീട്ടിൽ പോലീസ് പരിശോധന. കരമനയിലുള്ള വാടക വീട്ടിലാണ് പോലീസ് പരിശോധന നടത്തുന്നത്. രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇത് സംബന്ധിച്ച് കോടതിയിൽ അപേക്ഷ നൽകും. സംഭവം പുറത്തുവന്നതോടെ നാല് ദിവസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ബിജുലാലിനെ അഭിഭാഷകന്റെ ഓഫീസിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുക്കുന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് പ്രതി വലയിലായത്.

തട്ടിപ്പിന്റെ തുടക്കം

തട്ടിപ്പിന്റെ തുടക്കം


2019 ഡിസംബറിൽ ഇടപാടുകാരനിൽ നിന്ന് 3000 രൂപ തട്ടിയെടുത്തതിന് പിന്നാലെയാണ് ബിജുലാൽ പണം തട്ടാൻ തുടങ്ങിയത്. ഇടപാടുകാരന്റെ ചെക്ക് ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് പിടിക്കപ്പെടാതായതോടെയാണ് കൂടുതൽ തട്ടിപ്പുകളിലേക്ക് പ്രതി നീങ്ങുന്നത്. വിരമിച്ച ട്രഷറി ഓഫീസറുടെ യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ച് പലഘട്ടങ്ങളിലായി 74 ലക്ഷം രൂപയാണ് ഇയാൾ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത്. പിന്നീട് തുടരുകയും ചെയ്തു. രണ്ട് കോടിയിലധികം രൂപ ഇത്തരത്തിൽ സാമ്പത്തിക തിരിമറിയിലൂടെ അക്കൌണ്ടിലേക്ക് മാറ്റിയതായി പ്രതി സമ്മതിച്ചിരുന്നു. 58 ലക്ഷം രൂപയാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ തുക.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
സുരക്ഷാ വീഴ്ച

സുരക്ഷാ വീഴ്ച

ട്രഷറിയിലെ സോഫ്റ്റ് വെയർ പിഴവുകൾ മുതലെടുത്തുകൊണ്ടാണ് ബിജുലാൽ തട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിരുന്നു. ട്രഷറി അക്കൌണ്ടിൽ നിന്ന് ബിജു പണം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത് ചെക്ക് ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിരിക്കുന്നു. മേലധികാരികളുടെ ഒപ്പും വ്യാജമായിട്ടാണെന്ന് കണ്ടെത്തിയിരുന്നു. ജൂലൈ 27നായിരുന്നു ഏറ്റവും ഒടുവിൽ ബിജുലാൽ പണം തട്ടിയിട്ടുള്ളത്. രണ്ട് കോടി രൂപയാണ് ഇത്തരത്തിൽ ബിജുലാൽ തന്റെയും ഭാര്യയുടേയും അക്കൌണ്ടിലേക്ക് മാറ്റിയിട്ടുള്ളത്. എന്നാൽ ഇത്തവണ സോഫ്റ്റ് വെയറിൽ തെളിവ് നശിപ്പിക്കുന്നതിൽ ബിജുലാൽ പരാജയപ്പെട്ടതാണ് തട്ടിപ്പ് പുറത്തുവരാൻ സഹായിച്ചത്. എന്നാൽ ഈ തുക ബിജു ചെലവഴിക്കാത്തതിനാൽ അക്കൌണ്ടിൽ പണം സുരക്ഷിതമായി തന്നെയുണ്ട്. അക്കൌണ്ട് മരവിപ്പിച്ചതിനാൽ പണം സർക്കാരിന് തിരിച്ച് പിടിക്കാൻ കഴിയുമെന്നുമാണ് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.

 74 ലക്ഷത്തിൽ തുടക്കം

74 ലക്ഷത്തിൽ തുടക്കം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ട്രഷറി ഓഫീസർ അവധിയിൽ പോയ ശേഷം ഏപ്രിലിലാണ് ആദ്യം പണം പിൻവലിച്ചത്. ആദ്യം പിൻവലിച്ചത് 75 ലക്ഷമാണെന്ന് വ്യക്തമാക്കിയ ബിജുലാൽ രണ്ട് കോടി പിന്നീട് പിൻവലിച്ചെന്നു കൂട്ടിച്ചേർത്തു. ആദ്യം തട്ടിയ 75 ലക്ഷത്തിൽ നിന്ന് ഭൂമി വാങ്ങുന്നതിന് വേണ്ടി സഹോദരിക്ക് അഡ്വാൻസ് നൽകിയെന്നും ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങി നൽകിയ ശേഷം ബാക്കി വന്ന പണം ചീട്ടുകളിക്ക് വേണ്ടി ഉപയോഗിച്ചെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

വാദം തള്ളി മുൻ ഉദ്യോഗസ്ഥൻ

വാദം തള്ളി മുൻ ഉദ്യോഗസ്ഥൻ


വിരമിച്ച ട്രഷറി ഓഫീസർ തന്നെയാണ് തനിക്ക് യൂസർ നെയിമും പാസ് തനിക്ക് നൽകിയതെന്നാണ് ട്രഷറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബിജുലാൽ മൊഴി നൽകിയിട്ടുള്ളത്. ട്രഷറി ഓഫീസർ നേരത്തെ വീട്ടിൽ പോയ ദിവസം തനിക്ക് കമ്പ്യൂട്ടർ ഓഫ് ചെയ്യുന്നതിന് വേണ്ടിയാണ് പാസ് വേർഡ് നൽകിയതെന്നാണ് ബിജുലാൽ പറയുന്നത്. ഈ സംഭവം നടക്കുന്നത് മാർച്ചിൽ ആയിരുന്നുവെന്നും ഇയാൾ പറയുന്നു. ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാലിന് പാസ് വേർഡ് നൽകിയെന്ന ആരോപണം തള്ളിക്കളഞ്ഞ് മുൻ ട്രഷറി ഓഫീസർ ഭാസ്കരൻ രംഗത്തെത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ഓഫാക്കണം എന്നുണ്ടെങ്കിൽ അഡ്മിനിസ്ട്രേറ്ററെയാണ് ഇതിനായി ചുമതലപ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

നഷ്ടം നികത്താൻ തട്ടിപ്പ്

നഷ്ടം നികത്താൻ തട്ടിപ്പ്



ഓൺലൈൻ ചീട്ടുകളിയിൽ നഷ്ടം സംഭവിച്ചതോടെ ഇത് നികത്തുന്നതിന് വേണ്ടിയാണ് ട്രഷറി അക്കൌണ്ടിൽ നിന്ന് പണം മോഷ്ടിച്ചതെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. പലഘട്ടങ്ങളിലായി 75 ലക്ഷം രൂപയാണ് ഇത്തരത്തിൽ മോഷ്ടിച്ചതെന്നും ഇയാൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 2019 ഡിസംബർ 23 മുതൽ 2020 ജൂലൈ 31 വരെയുള്ള കാലയളവിനുള്ളിൽ പലതവണയായി തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. തട്ടിയ രണ്ട് കോടിയിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൌണ്ടുകളിൽ നിന്നും കുടുംബാംഗങ്ങളുടെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. പോലീസ് അന്വേഷണത്തിന് പിന്നാലെ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

English summary
Treasury fraud: Police inspection in Bijulal's house in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X