Get Updates
Get notified of breaking news, exclusive insights, and must-see stories!

മയോ ക്ലിനിക്കിലെ ചികിത്സ: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം : ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. ഈ മാസം 23ന് ആണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത് . മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടുന്നത്. യു എസിലെ മിനിസോട്ടയിലാണിത് . ഇത് മൂന്നാം തവണയാണ് അദ്ദേഹം ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് .

2018 ല്‍ ആദ്യമായാണ് അദ്ദേഹം ചികിത്സയക്ക് പോയത്. പിന്നീട് ഈ വര്‍ഷം ജനുവരി 11 മുതല്‍ 26 വരെ ചികിത്സക്കായി അമേരിക്കയില്‍ എത്തി. ഭാര്യ കമയ്‌ക്കൊപ്പവും പേഴ്‌സണല്‍ സ്റ്റാഫ് സുനീഷിനൊപ്പവുമാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത് . അന്ന് തിരിച്ചുവരുമ്പോള്‍ ദുബായ് വഴി മടങ്ങിയ അദ്ദേഹം ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. കൂടാതെ നിക്ഷേപക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം ആദ്യമായി ചികിത്സയ്ക്കായി അമേരിക്കകയില്‍ പോകുന്നത് .

pinarayi

അതേസമയം, മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി തുക അനുവദിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് റദ്ദാക്കിയിരുന്നു. ചികിത്സയ്ക്കായി 29.82 ലക്ഷം രൂപ അനുവദിച്ച് ഏപ്രില്‍ 13ന് ആണ് ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ ഉത്തരവില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്.

ചികിത്സയ്ക്കായി ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇത് അനുസരിച്ചാണ് തുക അനുവദിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാത്തെയോ അധികമായോ തുക മാറി നല്‍കിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് . വസ്തുതാപരമായ പിശക് സംഭവിച്ചതിനാല്‍ ആണ് ഉത്തരവ് റദ്ദു ചെയ്യുന്നത് എന്നാണ് പൊതു ഭരണ അക്കൗണ്ട്സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവില്‍ പറയുന്നത് .

മുഖ്യമന്ത്രി നേരിട്ട് അപേക്ഷ സമര്‍പ്പിച്ചുവെന്നും, ക്രമപ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കണ്ടെത്തിയാല്‍ അത് തിരികെ അടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് നിര്‍ദ്ദേശിക്കുന്നതും ഉചിതമല്ലെന്ന് കണ്ടാണ് 13ന് ഇറങ്ങിയ ഉത്തരവ് റദ്ദാക്കിയത് . വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉത്തരവില്‍ കടന്നുകൂടിയത് എങ്ങനെയെന്നും പരിശോധിക്കും .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+