Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ ബസിനു മുകളിലേക്ക് മരം കടപുഴകി വീണു!! പിന്നെ സംഭവിച്ചത്... അപകടം കോട്ടയത്ത്

സ്കൂള്‍ ബസില്‍ 20 കുട്ടികളുണ്ടായിരുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളിലിലേക്ക് വന്‍മരം കടപുഴകി വീണു. ചിറക്കടവില്‍ വച്ചാണ് ബസിനു മുകളിലേക്ക് മരം നിലംപൊത്തിയത്. ചിറക്കടവ് സെന്റ് എംഫ്രേസ് സ്‌കൂളിലെ 20 വിദ്യാര്‍ഥികള്‍ അപ്പോള്‍ ബസ്സിലുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

1

വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോവുകയയായിരുന്ന ബസിനു മുകളിലേക്ക് വന്‍മരം വീഴുകയായിരുന്നു. റോഡിനു കുറുകെയാണ് മരം വീണത്. എന്നാല്‍ മരത്തിന്റെ മുകള്‍ ഭാഗം സമീപത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ പതിച്ചതിനാലാണ് ബസിനു കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്നത്.

2

മരം വീഴുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിനകത്തായിരുന്ന വിദ്യാര്‍ഥികളെ പുറത്തെത്തിച്ചത്. അപകടം നടന്ന സ്ഥലത്ത് വൈദ്യുതി കമ്പി ഉണ്ടായിരുന്നെങ്കിലും അതു പൊട്ടി വീഴാതിരുന്നത് അപകടമൊഴിക്കാന്‍ സഹായിച്ചു.

3

റോഡിലൂടെ പോവുന്ന വാഹനങ്ങള്‍ക്കു ഭീഷണിയാവുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നു ജില്ലാ കലക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. പക്ഷെ തദ്ദേശ ഭരണാധികാരികള്‍ ഇതുവരെ അതിനു തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും അപകടാവസ്ഥയില്‍ നിരവധി മരങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+