
തൃശൂര്‍ പൂരത്തിനിടെ പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ മരം വീണ് രണ്ട് പേര് മരിച്ചു, ആന ഇടഞ്ഞോടി
തൃശൂര്‍: കേരളത്തെയാകെ ഞെട്ടിച്ച് തൃശൂര്‍ പൂരത്തിനിടെ വന്‍ അപകടം. തിരുവമ്പാടി മഠത്തില്‍ വരവിനിടെ മരം വീണാണ് അപകടമുണ്ടായത്. രണ്ട് പേര് മരിച്ചെന്നാണ് വിവരം. നിരവധി പേര് ഗുരുതരാവസ്ഥയിലാണ്. അതേസമയം വെടിക്കെട്ട് നടത്തണമോയെന്ന് ആലോചിച്ച് വരികയാണ്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. തിരുവമ്പാടി വെടിക്കെട്ടിനില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഇരുപത്തഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്ന് കളക്ടര്‍ പറഞ്ഞു. തിരുവമ്പാടി ദേവസ്വത്തിലെ രണ്ട് പേരാണ് മരിച്ചത്. അതേസമയം വൈദ്യുതി കമ്പിയിലേക്കാണ് മരം വീണത്.
തിരുവമ്പാടി ദേവസ്വം അംഗം രമേശ്, രാധാകൃഷ്ണന് എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രമേശ് നടത്തറ സ്വദേശിയാണ്. പഞ്ചവാദ്യക്കാര്‍ക്ക് മേലാണ് മരം വീണത്. ഈ ആല്‍മരം മുറിച്ച് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ എട്ടോളം പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പോലീസും അഗ്നിശമനാ സേനയും കൃത്യ സമയത്ത് ഇടപെട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ആളുകളെ പുറത്തെടുക്കാനായത്.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല് ശാഖ രാത്രി പന്ത്രണ്ട് മണിയോടെയാണ് പൊട്ടി വീണത്. മരം വീണ് പഞ്ചവാദ്യത്തില്‍ അടിയില്‍ ആളുകള്‍ പെട്ടുപോവുകയായിരുന്നു. അതേസമയം മരണം വീണ ഉടന്‍ ആന ഭയന്ന ഓടി. ഇതിനെ പിന്നീട് തളച്ചു. തിരുവമ്പാടി ചന്ദ്രശേഖരന് എന്ന ആനയാണ് ഭയന്നോടിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുറച്ച് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കളക്ടറും ജില്ലാ പോലീസ് മേധാവിയും എന്‍ഡിആര്‍എഫ് സംഘവും അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം ആള്‍ക്കൂട്ടം കുറഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. അല്ലെങ്കില്‍ ഇതിലും കൂടുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.