കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡിന് സമീപം റോഡിലേക്ക് മരം വീണു; ഒഴിവായത് വന്‍ ദുരന്തം
കൂത്താട്ടുകുളം: റോഡിലേക്ക് മരം ഒടിഞ്ഞു വീണു ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ ഉച്ചക്ക് കൂത്താട്ടുകുളം മാര്‍ക്കറ്റ് റോഡിന് സമീപത്തെ കൃഷിഭവന്‍ വളപ്പില്‍ നിന്ന തെങ്ങ് റോഡിലേക്ക് കടപുഴുകി വീഴുകയായിരുന്നു. റോഡിലൂടെ നിരവധി വാഹങ്ങളും ആളുകളും ഉണ്ടായിരുന്നെങ്കിലും അപകടം ഒന്നും സംഭവിച്ചില്ല.

കൃഷിഭവന്റെ തൊട്ടടുത്തുതന്നെയാണ് കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്റുകള്‍ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ നിമിഷങ്ങളുടെ വിത്യാസത്തില്‍ ബസുകള്‍ യാത്രക്കാരുമായി ഇതുവഴി കടന്നുപോകും. സംഭവസമയം കൃഷിഭവന്റെ പരിസരത്ത് നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യ്തിട്ടുണ്ടായിരുന്നു. കടപുഴുകിവീണ തെങ്ങ് വൈദ്യുതി ലൈനില്‍ തട്ടിനിന്നതുകൊണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല. റോഡിനു കുറുകെ തെങ്ങ് വീണതോടെ വാഹനഗതാഗതം കുറച്ച് സമയത്തെക്ക് തടസപ്പെട്ടു. തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തശേഷം തെങ്ങ് മുറിച്ചുമാറ്റി വാഹനഗതാഗതം പുനഃസ്ഥാപിച്ചു.












Click it and Unblock the Notifications