കലോത്സവത്തിനിടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു, 6പേര്‍ക്ക് പരിക്ക്
ഗുരുവായൂര്‍: തൃശ്ശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ക്യാംപസില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കാലിക്ക്റ്റ് സര്‍വകലാശാല ഡിസോണ്‍ കലോത്സവം നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരും ശ്രീകൃഷ്ണ കോളേജിലെ വിദ്യാര്‍ത്ഥികളാണ്.'

ഇവര്‍ വേദിയിലേക്ക് വന്നു കൊണ്ടിരിക്കെ മരം കടപുഴകി വീഴുകയായിരുന്നു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ഭാഗത്തേക്കാണ് മരം വീണത്. മൂന്നു കാറുകള്‍ക്ക് നാശം സംഭവിച്ചു.
ബുധനാഴ്ചയാണ് കാലിക്കറ്റ് സര്‍വകലാശാല മത്സരങ്ങള്‍ ആരംഭിച്ചത്. ഇതേ സമയം മറ്റു കോളേജിലെ ഒട്ടേറെ കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. തൃശ്ശൂര്‍ ജില്ലയില്‍ ഇന്നലെ ശക്തമായ കാറ്റ് വീശിയിരുന്നു.












Click it and Unblock the Notifications