കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിൽ അവർ ഒന്നായി !! കോട്ടയത്ത് പച്ചപുതച്ച കല്യാണം !!!.

മരങ്ങളെ സംരക്ഷിക്കുന്നതിനായാണ് ഇത്തരം വ്യത്യസ്തമായ ആചാരമെന്ന് പ്രകൃതി സ്നേഹികൾ

  • By മരിയ
Google Oneindia Malayalam News

കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ കമിതാക്കള്‍ക്ക് മാഗല്യം. കോട്ടയം പൊന്‍മുറ്റത്തെ സ്‌കൂള്‍ വളപ്പിലുള്ള അരയാലും തേന്‍മാവുമാണ് വിവാഹിതരായത്. വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് ആലും മാവും വിവാഹിതരായത്.

Unique wedding

സ്‌കൂള്‍ മുറ്റത്ത് പരസ്പരം പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയായിരുന്നു അരയാലും തേന്മാവും. പരിസ്ഥിതി സ്‌നേഹികളാണ് ഇവരുവരെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. മരങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ഈ വിചിത്രമായ ആചാരത്തിന് പിന്നിലെന്ന് സംഘാടകരായ പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു.

പഴയ ആചാരങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പുതു തലമുറയ്ക്കും അറിവ് പകരുക എന്ന ലക്ഷ്യവും. പൊന്‍മുറ്റം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ചടങ്ങിന് എത്തിയിരുന്നു. സാധാരണ വിവാഹങ്ങള്‍ക്ക് കാണുന്നത് പോലെ അരയാലിനെ പുരുഷനായി സങ്കല്‍പ്പിച്ച് മുണ്ട് ഉടുപ്പിച്ചിരുന്നു. തേന്മാവിന് ചുവന്ന പട്ടും. 12.55നും 1.20ന് ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ അരയാല്‍ തേന്മാവിന് താലി ചാര്‍ത്തി. ശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

English summary
Banyan Tree tied knote with Mango Tree, Unique way of Tree Conservation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X