കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്ഞാനപീഠം പുരസ്കാരം നേടിയത് 2 പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; കുമരനെല്ലൂര്‍ സ്കൂളിന് അത്യപൂര്‍വ്വ നേട്ടം

Google Oneindia Malayalam News

പാലക്കാട്: 2019 ലെ ജ്ഞാനപീഠം പുരസ്കാരം കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ലഭിച്ചതോടെ കുമരനെല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിന് സ്വന്തമായത് അത്യപൂര്‍വ്വ നേട്ടം. മലയാള സാഹിത്യ ലോകത്തിന് ജ്ഞാനപീഠ ജേതാക്കളായ രണ്ട് മഹത് വ്യക്തിത്വങ്ങളെയാണ് കുമരനെല്ലൂര്‍ സ്കൂള്‍ സംഭാവന നല്‍കിയത്. എംടി വാസുദേവന്‍ നായരാണ് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച കുമരനെല്ലൂര്‍ സ്കൂളിലെ മറ്റൊരു പൂര്‍വ്വ വിദ്യാര്‍ത്ഥി.

സര്‍വ്വേയിലും ശുഭ സൂചനയില്ല; കര്‍ണാടകത്തില്‍ ബിജെപി ആശങ്കയില്‍, കോണ്‍ഗ്രസുമായി അടുക്കാന്‍ ജെഡിഎസ്സര്‍വ്വേയിലും ശുഭ സൂചനയില്ല; കര്‍ണാടകത്തില്‍ ബിജെപി ആശങ്കയില്‍, കോണ്‍ഗ്രസുമായി അടുക്കാന്‍ ജെഡിഎസ്

കുമരനെല്ലൂര്‍ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമാണ് അക്കിത്തം കോഴിക്കോട് സാമൂതിരി കോളേജില്‍ ഇന്‍ര്‍ മീഡിയറ്റിന് ചേരുന്നത്. മലമക്കാവ് പ്രാഥമിക സ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ഹൈസ്കൂള്‍ പഠനത്തിനായാണ് എംടി വാസുദേവന്‍ നായര്‍ കുമരനെല്ലൂര്‍ സ്കൂളില്‍ എത്തുന്നത്. 1995 ലാണ് എംടി വാസുദേവന്‍ നായര്‍ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്നത്.

 akkitham

ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് പ്രധാന കൃതി. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകളും, 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ആരോട് ചോദിച്ചാണ് കൂറുമാറിയത്? ബിജെപി സ്ഥാനാര്‍ത്ഥികളെ പറപ്പിച്ച് ജനം;വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്ആരോട് ചോദിച്ചാണ് കൂറുമാറിയത്? ബിജെപി സ്ഥാനാര്‍ത്ഥികളെ പറപ്പിച്ച് ജനം;വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്

അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടേയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്‍റേയും മകനായി 1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്.

1884 ല്‍ കുണ്ടുകുളങ്ങര പുളിയശ്ശേരി ചാപ്പൻ നായർ തുടങ്ങിവെച്ച കേരളവിദ്യാശാലയാണ് ജി എച് എസ് കുമരനെല്ലൂരായി ഇന്ന് അറിയപ്പെടുന്നത്. 1929 ജൂലൈ 2നു ഹൈസ്കൂളായി ഉയർത്തപ്പെട്ട വിദ്യാലയത്തില്‍ 2000 ത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.

English summary
tremendous achievement for the Kumaranallur School as its 2 alumni wins Jnanpith Award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X