കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത് എന്തിനെന്ന് വെളിപ്പെടുത്തി പ്രതി, പോലീസ് വാദം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറി സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുകയും ചെയ്തു.

അഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ;വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചുഅഹാന കൃഷ്ണകുമാറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ;വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിച്ചു

തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; കൃഷ്ണകുമാറിനൊപ്പം ബിജെപി പ്രവര്‍ത്തകരുണ്ടെന്ന് സുരേന്ദ്രൻതീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; കൃഷ്ണകുമാറിനൊപ്പം ബിജെപി പ്രവര്‍ത്തകരുണ്ടെന്ന് സുരേന്ദ്രൻ

എന്തായാലും ഈ സംഭവത്തിന് തീവ്രവാദ ബന്ധമൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നത്. മലപ്പുറം, കൊണ്ടോട്ടി സ്വദേശിയായ ഫസില്‍ ഉള്‍ അക്ബര്‍ ആയിരുന്നു കൃഷ്ണകുമാറും മകളും സിനിമ താരവുമായ അഹനാകൃഷ്ണയും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറിയത്. വിശദാംശങ്ങള്‍...

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം രാത്രിയാണ് യുവാവ് കൃഷ്ണകുമാറിന്റെ വീടിന് മുന്നില്‍ എത്തിയത്. കൃഷ്ണകുമാര്‍ സമാധാനപരമായിട്ടാണ് ഇടപെട്ടത് എങ്കിലും യുവാവ് വീടിന്റെ ഗേറ്റ് ചാടിക്കടക്കുകയും വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.

 പോലീസ് എത്തി, പിടികൂടി

പോലീസ് എത്തി, പിടികൂടി

ഇതോടെയാണ് കൃഷ്ണകുമാര്‍ പോലീസില്‍ വിവരം അറിയിച്ചത്. പത്ത് മിനിട്ടിനുള്ളില്‍ വട്ടിയൂര്‍ക്കാവ് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കൃഷ്ണകുമാറിന്റെ മരുതംകുഴിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്.

തീവ്രവാദ ബന്ധം!

തീവ്രവാദ ബന്ധം!

ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ സജീവ പ്രവര്‍ത്തനത്തിനിറങ്ങിയ കൃഷ്ണകുമാറിന് നേരത്തേയും ഭീഷണി ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ സംഭവത്തിന് എന്തെങ്കിലും തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.

അഹാനയെ കാണാന്‍

അഹാനയെ കാണാന്‍

കൃഷ്ണകുമാറിന്റെ മകളും സിനിമ താരവും ആയ അഹാനകൃഷ്ണയെ കാണാന്‍ വേണ്ടി വന്നതാണ് എന്നാണത്രെ അറസ്റ്റിലായ ഫസില്‍ ഉള്‍ അക്ബര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മകള്‍ അഹാന വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് കൃഷ്ണകുമാര്‍ പിന്നീട് പ്രതികരിച്ചത്.

തീവ്രവാദ ബന്ധമില്ല

തീവ്രവാദ ബന്ധമില്ല

എന്തായാലും അറസ്റ്റിലായ യുവാവിന് തീവ്രവാദ ബന്ധം ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നും പോലീസ് വ്യക്തമാക്കി. യുവാവ് ലഹരിയ്ക്ക് അടിമയാണോ എന്നും മാനസിക രോഗിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വീട്ടുകാര്‍ക്കും വേണ്ട?

വീട്ടുകാര്‍ക്കും വേണ്ട?

പിടികൂടിയതിന് പിറകെ പോലീസ് ഫസില്‍ ഉള്‍ അക്ബറിന്റെ വീട്ടുകാരെ ബന്ധപ്പെട്ടതായാണ് പറയുന്നത്. എന്നാല്‍ ഇയാളെ ജാമ്യത്തില്‍ എടുക്കാനോ മറ്റ് കാര്യങ്ങള്‍ക്കോ ബന്ധുക്കള്‍ വിസമ്മതിച്ചു എന്നും പറയുന്നു. എന്തായാലും കേസില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.

ബിജെപിയിൽ

ബിജെപിയിൽ

അടുത്തിടെ ആയിരുന്നു നടൻ കൃഷ്ണ കുമാർ തന്റെ ബിജെപി- സംഘപരിവാർ അനുഭാവം വെളിപ്പെടുത്തിയത്. തുടർന്ന് മകൾ അഹാനയുടെ ചില സോഷ്യൽ മീഡിയ ഇടപെടലുകളും ഇത്തരത്തിൽ ഉണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായി ബിജെപിയ്ക്ക് വേണ്ടി കൃഷ്ണകുമാർ രംഗത്തിറങ്ങിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്

സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?

English summary
Trespassing into Krishnakumar's house: Youth said to police that he came to see actress Ahana Krishna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X