ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. രാവിലെ 9 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. പ്രോസ്പെക്ടസ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സാധുതയുള്ള ഓപ്ക്ഷനുകളും അപേക്ഷകളുമാണ് അലോട്ട്മെന്റനായി പരിഗണിച്ചത്.
www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ Candidate Login-SWS എന്നതിലൂടെ ലോഗ്ഇന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനില്‍ Trial Results എന്ന ലിങ്കിലൂടെയാണ് അപേക്ഷകര്‍ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കേണ്ടത്.
അപേക്ഷകര്‍ക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ Edit Application എന്ന ലിങ്കില്‍ കയറി അവയില്‍ ആവശ്യാനുസരണം തിരുത്തലുകള്‍ വരുത്തി കണ്ഫര്മേഷന് നല്‍കാം.

വൈകിട്ട് അഞ്ച് വരെയാണ് ഇതിനുള്ള സൗകര്യം ഉള്ളത്. തെറ്റായ വിവരങ്ങള്‍ നല്കി ലഭിക്കുന്ന അലോട്ട്മെന്റുകള്‍ റദ്ദാവും. ഇത് സംബന്ധിച്ച് പ്രധാനാധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കുന്നതിനും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമായി ആവശ്യമായ എല്ലാ സാമ്പത്തിക സഹായങ്ങളും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്ക്കൂള്, ഹയര്‍സെക്കണ്ടറി സ്ക്കൂളുകളിലേയും ഹെല്‍പ്ഡെസ്കില്‍ നിന്നും തേടാമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു.
Recommended Video
അതേസമയം ഇതുവരേയും കാന്‍ഡിഡേറ്റ് ഐഡി സൃഷ്ടിക്കാത്തവര്‍ക്ക് Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ഇത്തരത്തില്‍ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കുന്നതിനും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കുന്നതിനുമായി സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനടുത്തുള്ള സര്‍ക്കാര്‍/ എയിഡഡ് സ്ക്കൂളുകളിലെ ഹെല്‍പ്ഡെസ്കുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് തന്നെ ലഭിക്കും.
ജൂലൈ 29 നായിരുന്നു കേരള ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 2020 മാര്‍ച്ച് മാസത്തില്‍ കൊവിഡ് വ്യാപനത്തിനിടെയാണ് പരീക്ഷ നടന്നത്. കേരള പ്ലസ്ടു പരീക്ഷ ഫലം ജൂലൈ 15 നായിരുന്നു പ്രഖ്യാപിച്ചത്. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ കേരളത്തിന് 85.13 ആണ് വിജയശതമാനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications