Get Updates
Get notified of breaking news, exclusive insights, and must-see stories!

വിചാരണ വിവരങ്ങള്‍ പുറത്തുവിട്ടു; നികേഷ് കുമാറിനെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ എം ഡി എം വി നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ഐ പി സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ വിവരങ്ങള്‍ പുറത്തു വിടുന്നുവെന്ന പ്രതി ദിലീപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയ്ക്ക് ദിലീപ് നല്‍കിയ പരാതി ഡി ജി പിയ്ക്ക് കൈമാറുകയായിരുന്നു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഡി ജി പിക്ക് കോടതി നോട്ടീസയച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. രഹസ്യവിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് ദിലീപിന്റെ പരാതി.

1

ഇക്കാര്യത്തില്‍ ഡി ജി പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ ചാനലിലൂടെയാണ് പുറത്തു വന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ഇക്കാര്യം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയായത്.

2

ഇതിന് പിന്നാലെ ദിലീപിനെ ഒന്നാം പ്രതിയും മറ്റു ആറുപേരെയും ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അതേസമയം ദിലീപും കൂട്ടുപ്രതികളും ഫോണുകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നിട്ടുണ്ട്. മുദ്ര വെച്ച കവറില്‍ ആറ് ഫോണുകള്‍ ഹാജരാക്കണം എന്നാണ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. ഫോണുകള്‍ ഹാജരാക്കാനാകില്ലെന്ന് പറഞ്ഞ് ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ ഹൈക്കോടതി തള്ളി. കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

3

തിങ്കളാഴ്ച 10.15 ന് മുന്‍പ് ഫോണ്‍ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഫോണുകള്‍ ഹാജരാക്കാന്‍ ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഫോണുകള്‍ മുംബൈയിലാണ് ഉളളതെന്നും അവ തിരിച്ച് എത്തിക്കാന്‍ സമയം വേണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി ഉത്തരവ് അനുസരിക്കുന്നില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുളള സംരക്ഷണം പിന്‍വലിക്കുമെന്നുളള മുന്നറിയിപ്പും നല്‍കി. ദിലീപിന് വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

4

സംസ്ഥാന സര്‍ക്കാരിന്റെ ഫോറന്‍സിക് പരിശോധനയ്ക്ക് ഫോണുകള്‍ നല്‍കാന്‍ വിശ്വാസമില്ലെന്നാണ് ദിലീപ് വാദിച്ചത്. ഫോണിലെ സ്വകാര്യ വിവരങ്ങള്‍ അന്വേഷണ സംഘം ദുരുപയോഗം ചെയ്യുമെന്നും തന്റെ സ്വകാര്യതയെ ബാധിക്കും എന്നും ദിലീപ് പറഞ്ഞു. ബാലചന്ദ്ര കുമാര്‍ കള്ളക്കഥ പറയുകയാണ് എന്നും ചാനലിന് നല്‍കിയ അഭിമുഖം ആസൂത്രിതമാണെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ 2017ല്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്.

5

അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം വിസ്താരം ബാക്കി നില്‍ക്കേയാണ് വെളിപ്പെടുത്തലുമായി ബാലചന്ദ്ര കുമാര്‍ വരുന്നത്. ഇതിന് പിന്നാലെ കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തലും കൂടിയായപ്പോള്‍ ദിലീപിന് കുരുക്ക് മുറുകി. ദിലീപ് പറഞ്ഞിട്ടാണ് പള്‍സര്‍ സുനി കൃത്യം ചെയ്തതെന്നും തന്റെ മകന്റെ ജീവന്‍ പോലും ഇപ്പോള്‍ അപകടത്തിലാണെന്നുമാണ് പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+