മഞ്ചേരി കുനിയില്‍ കൊലപാതകം: കേസിന്റെ വിചാരണ സെപ്തംബര്‍ മൂന്നിന് തുടങ്ങും
മഞ്ചേരി: അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ 2018 സെപ്റ്റംബര്‍ മൂന്നിന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ആരംഭിക്കും. നവംബര്‍ എട്ടു വരെയുള്ള 44 ദിവസങ്ങളിലായാണ് വിചാരണ നടക്കുന്നത്. 21പ്രതികളുള്ള കേസില്‍ 365 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എം കൃഷ്ണന്‍ നമ്പൂതിരി, അഭിഭാഷകരായ വരവത്ത് മനോജ്, ടോം കെ തോമസ്, വി.പി വിപിന്‍നാഥ്, ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ സി കെ ശ്രീധരന്‍ കാസര്‍ഗോഡ്, എം.പി അബ്ദുല്‍ ലത്തീഫ്, യു എ ലത്തീഫ്, കെ രാജേന്ദ്രന്‍ എന്നിവരും ഹാജരായി. അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബുബക്കര്‍ എന്ന ബാപ്പുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. 2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിനു പ്രതികാരമായി 2012 ജൂണ്‍ 10ന് രാത്രി 7.30ന് കുനിയില്‍ ന്യൂ ബസാറില്‍ രണ്ടു പേരെ വെട്ടികൊലപ്പെടുത്തിയതെന്നാണ് കേസ്.

കീഴുപറമ്പ് നടുപ്പാട്ടില്‍ താമസിക്കും ചെമ്രക്കാട്ടൂര്‍ കുറുവങ്ങാടന്‍ മുക്താര്‍ (34), കുനിയില്‍ അന്‍വാര്‍ നഗര്‍ കോഴിശ്ശേരി കുന്നത്ത് വീട്ടില്‍ കോഴിശ്ശേരി റാഷിദ് (28), അന്‍വാര്‍ നഗര്‍ മുണ്ടശ്ശേരി റഷീദ് എന്ന സുഡാനി റഷീദ് (27), താഴെ കുനിയില്‍ താഴത്തെയില്‍ കുന്നത്ത് ചോലയില്‍ ഉമ്മര്‍ (39), കുനിയില്‍ അന്‍വാര്‍ നഗര്‍ വിളങ്ങോത്ത് ഇടക്കണ്ടി മുഹമ്മദ് ഷരീഫ് എന്ന ചെറി (37), കുനിയില്‍ ന്യൂ ബസാര്‍ മഠത്തില്‍ കുറുമാടന്‍ അബ്ദുല്‍ അലി (35), കുനിയില്‍ ചെറുമാംകുന്ന് ആങ്ങാടന്‍ ഫദലു റഹ്മാന്‍ (25), കുനിയില്‍ കിഴക്കെതൊടി മുഹമ്മദ് ഫത്തീന്‍ (24), മധുരക്കുഴിയന്‍ മഅ്‌സൂം (32), കുനിയില്‍ വിളഞ്ഞോത്ത് എടക്കണ്ടി സാനിഷ് എന്ന ചെറുമണി (33), പിലാക്കല്‍കണ്ടി ശബീര്‍ എന്ന ഉണ്ണിക്കുട്ടന്‍ (25), കുനിയില്‍ അന്‍വാര്‍ നഗര്‍ കോലോത്തുംതൊടി അനസ്‌മോന്‍ (25), അരീക്കോട് കുനിയില്‍ അന്‍വാര്‍ നഗര്‍ ഇരുമാംകടവത്ത് കോലോത്തും തൊടി നിയാസ് (26), കുനിയില്‍ ആലുങ്ങല്‍ നവാസ് ഷരീഫ് (26), കുനിയില്‍ അന്‍വാര്‍ നഗര്‍ കോലോത്തും തൊടി മുജീബ് റഹ്മാന്‍ (37), കുനിയില്‍ അന്‍വാര്‍ നഗര്‍ നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ ഷറഫുദ്ദീന്‍ (39), അബ്ദുല്‍ സബൂര്‍ (38), കുനിയില്‍ സലഫി മസ്ജിനു പിന്‍വശം താമസിക്കുന്ന ആലുംകണ്ടി ഇരുമാംകടവത്ത് സഫറുള്ള (36), പാറമ്മല്‍ അഹമ്മദ് കുട്ടി (62), അരീക്കോട് കുനിയില്‍ അന്‍വാര്‍ നഗര്‍ ഇരുമാംകടവത്ത് കോലോത്തും തൊടി യാസിര്‍ (31), അരീക്കോട് ഉഗ്രപുരം പെരുമ്പറമ്പ് ചീക്കുളം കുറ്റിപ്പുറത്ത്ചാലി റിയാസ് (35) എന്നിവരാണ് കേസിലെ പ്രതികള്‍.
കേസിലെ മാപ്പു സാക്ഷിയായിരുന്ന മമ്പാട് പുള്ളിപ്പാടം താന്നിക്കുന്ന് വയലിലകത്ത് സീതിക്കുട്ടി മകന്‍ ഫിറോസ് ഖാന്‍ (35)നെ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രതിയാക്കിയിരുന്നു. ഫിറോസ് ഖാന്‍ വിദേശത്തായതിനാല്‍ ഇയാള്‍ക്കെതിരെയുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും.












Click it and Unblock the Notifications