കേരളത്തിലേക്ക് ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ എത്തുന്നു; പരീക്ഷണയോട്ടം ഇന്ന്
കോയമ്പത്തൂർ: കേരളത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു. കോയമ്പത്തൂർ - ബെംഗളൂരു ഉദയ് എകസ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയൽ റൺ ഇന്ന് ( ഏപ്രിൽ 17, ബുധനാഴ്ച) നടത്തും. ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നിലനിൽക്കുന്നുണ്ട്.
ഇതിനിടയിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തുന്നത്. നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക എന്നത് കൂടിയാണ് ലക്ഷ്യം.

Representational image, PC: Facebook
ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന കിനത്തൂകടവിൽ നിന്നുള്ള ഐ ടി , ഐ ടിഎസ് പ്രൊഫഷണലുകൾക്കും പൊള്ളാച്ചി, ഉദുമൽപേട്ട, പളനി നിന്നുള്ള കച്ചവടക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. നേരിട്ടുള്ള ട്രെയിൻ സർവ്വീസ് ഇല്ലാത്തതിനാൽ പൊള്ളാച്ചി, ഉദുമൽപ്പേട്ട, പളനി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ കോയമ്പത്തൂർ, തിരിപ്പൂർ, ദിണ്ടിഗൽ എന്നിവടങ്ങളിൽ എത്തിവേണം ബെംഗളൂരുവിലേക്ക് പോകാൻ.
അതേ സമയം, രാവിലെ എട്ടിന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് 10. 45 ന് പാലക്കാട് ടൗണിലും 11. 05 ന് പാലക്കാട് ജങ്ഷനിലും ട്രെയിൻ എത്തും. തിരികെ 11. 35 ന് പുറപ്പെട്ട് 2. 40 ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയിൽവേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എ സി ചെയർ കാർ ട്രെയിൻ ആണിത്. ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല.
ദക്ഷിണ റെയിൽ വേയുടെ സേലം, പാലക്കാട് ഡിവിഷനുകൾ ചേർന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. അതേ സമയം കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കാരുടെ അസോസിയേഷന് റെയിൽവേയുടെ പുതിയ തീരുമാനത്തിൽ എതിർപ്പുള്ളതായാണ് വിവരം.
പളനി വഴി പൊള്ളാച്ചിയിലേക്കായിരുന്നു ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ടെന്നും എന്നാൽ പളനിയിൽ നിന്നും ഉദുമപേട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് കണക്റ്റിവിറ്റി ട്രെയിൻ ഇല്ലെന്നുമാണ് ഇവർ പറയുന്നത്. അതേ സമയം കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസിനായി കണക്റ്റിവിറ്റി നൽകുകയാണ് ട്രെയിൻ പാലക്കാട് വരെ നീട്ടാനുള്ള റെയിൽവേ തീരുമാനത്തിന് പിന്നിൽ എന്നാണ് കരുതുന്നത്.












Click it and Unblock the Notifications