കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നി വനത്തിനുള്ളില്‍ ആദിവാസി ബാലന് വെടിയേറ്റു

  • By Athul
Google Oneindia Malayalam News

പത്തനംതിട്ട: കോന്നി വനമേഖലയില്‍ ആദിവാസി ബാലന് വെടിയേറ്റു. ആദിവാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പുറത്തു നിന്നുള്ളവര്‍ ആരെങ്കിലും വെടിവയ്പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

കോന്നി വനമേഖലയിലെ കൊക്കാത്തോട്ട്, ഗുരുനാഥന്‍ മണ്ണിനടുത്തുവച്ചാണ് ആദിവാസി ബാലന് വെടിയേറ്റത്. തോട്ടാമ്പാറ കോളനിയിലെ ശശിക്കാണ് വെടിയേറ്റത്. ശശിക്ക് പതിനാല് വയസ്സാണ് ഉള്ളത്.

gun

ശശിയുടെ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഉണ്ടായ വാക്ക് തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നെ വെടിവച്ചത് ഓമനക്കുട്ടന്‍, രാജന്‍ എന്നിവരാണെന്ന് ശശി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

ശശിക്ക് വലതു നെഞ്ചിന് താഴെയാണ് വെടിയോറ്റിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണിപ്പോള്‍.

ആദിവാസികളായ ഇവരുടെ കൈയ്യില്‍ എങ്ങനെ തോക്ക് വന്നു എന്നത് പരിശോധിച്ച് വരുകയാണ്. ശശിയെ വെടിവച്ചത് വേട്ടക്കാരാണെന്നാണ് ഇവര്‍ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. സംഭവത്തില്‍ പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസും വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Tribal Boy Shot at Konni Forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X