കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...

അക്രമി സംഘം മധുവിനെ പിടിച്ചുകെട്ടി കൊണ്ടുവരുമ്പോള്‍ വനംവകുപ്പിന്റെ വാഹനം അകമ്പടിയായി ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടെന്ന് ബോധിപ്പിക്കാന്‍ ശ്രമിച്ച മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന് കണക്കിന് കിട്ടി. പ്രതിഷേധക്കാര്‍ക്കൊപ്പം ഇരുന്ന് സംസാരിക്കാന്‍ ശ്രമിച്ച എംഎല്‍എ അവര്‍ കൈകാര്യം ചെയ്തില്ലന്നേയുള്ളൂ. ഇനിയും നിന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ബോധ്യപ്പെട്ട എംഎല്‍എയും സംഘവും തടിതപ്പി. മധുവിനെ മര്‍ദ്ദിച്ച സംഘത്തില്‍ എംഎല്‍എയുടെ സഹായിയുമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് സമരക്കാര്‍ക്കിടയിലേക്ക് ഷംസുദ്ദീന്‍ എംഎല്‍എ വന്നത്. പിന്നീട് നടന്നത് മണ്ണിന്റെ ചൂരുള്ള മനുഷ്യരുടെ മുദ്രാവാക്യത്തിന്റെയും മുഷ്ടിയുടെയും പ്രതിഷേധ ചൂടായിരുന്നു...

എംഎല്‍എയുടെ അനുയായി

എംഎല്‍എയുടെ അനുയായി

മധുവിനെ ആക്രമിച്ച് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് ഷംസുദ്ദീന്‍ എംഎല്‍എയുടെ അനുയായിയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. കേസില്‍ പിടിയിലായ ഉബൈദ് എംഎല്‍എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

ഇതോടെ ആരോപണങ്ങള്‍ തനിക്കെതിരേയും ഉയരുമെന്ന് കണ്ട എംഎല്‍എ വിശദീകരണവുമായി രംഗത്തുവന്നു. ഉബൈദ് തന്റെ അനുയായി അല്ലെന്ന് വ്യക്തമാക്കിയ എംഎല്‍എ, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായിക്കുക മാത്രമാണ് അയാള്‍ ചെയ്തതെന്നും വിശദീകരിച്ചു.

എംഎല്‍എയുടെ സ്വന്തം ഉബൈദ്

എംഎല്‍എയുടെ സ്വന്തം ഉബൈദ്

മധുവിനെ കെട്ടിയിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് പ്രചരിപ്പിച്ച വ്യക്തിയാണ് ഉബൈദ്. ഇയാള്‍ എംഎല്‍എയുടെ ആളാണെന്നാണ് ആരോപണം.

പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായിരിക്കെയാണ് ഷംസുദ്ദീന്‍ എംഎല്‍എ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വന്നത്. മുഴുവന്‍ അക്രമികളെയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു.

എംഎല്‍എ കൈക്കൂപ്പി

എംഎല്‍എ കൈക്കൂപ്പി

ഈ സമയമാണ് എംഎല്‍എ ഷംസുദ്ദീന്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വന്നത്. എന്നാല്‍ എംഎല്‍എയുടെ വരവോടെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളി ഉച്ചത്തിലാക്കി. പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ എംഎല്‍എ കൈക്കൂപ്പി നിന്നെങ്കിലും അവര്‍ മുദ്രാവാക്യം വിളി നിര്‍ത്തിയില്ല.

അവര്‍ക്കൊപ്പമിരുന്നു

അവര്‍ക്കൊപ്പമിരുന്നു

പ്രതിഷേധക്കാര്‍ വഴങ്ങില്ലെന്ന് ബോധ്യപ്പെട്ട ഷംസുദ്ദീന്‍ എംഎല്‍എ, അവര്‍ക്കൊപ്പമിരുന്ന് സംസാരിക്കാന്‍ ശ്രമിച്ചു. അപ്പോഴും അവര്‍ കണ്ട ഭാവം നടിച്ചില്ല. മുദ്രാവാക്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.

മര്യാദയ്ക്ക് പൊയ്‌ക്കോ

മര്യാദയ്ക്ക് പൊയ്‌ക്കോ

എംഎല്‍എ ഇരുപ്പുറപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധക്കാര്‍ അദ്ദേഹത്തിനെതിരേ തിരഞ്ഞത്. ഞങ്ങള്‍ ഒറ്റപ്പെട്ട ജനതയല്ല എന്ന് അവര്‍ വിളിച്ചുപറഞ്ഞു. മര്യാദയ്ക്ക് പൊയ്‌ക്കോ എന്നും അവര്‍ എംഎല്‍എയോട് പറഞ്ഞു.

എണീറ്റ് പോടോ

എണീറ്റ് പോടോ

പ്രതിഷേധം ശമിപ്പിക്കാന്‍ എംഎല്‍എ ചില പൊടിക്കൈകള്‍ പ്രയോഗിക്കാന്‍ നിന്നെങ്കിലും ഫലമുണ്ടായില്ല. ഒരു രാഷ്ട്രീയക്കാരനെയും ഞങ്ങള്‍ക്ക് കാണണ്ട. എണീറ്റ് പോടോ എന്ന് പ്രതിഷേധക്കാര്‍ ദേഷ്യപ്പെട്ട് പറഞ്ഞതോടെ എംഎല്‍എ ചാടി എഴുന്നേറ്റു.

മരണമൊഴി വ്യക്തം

മരണമൊഴി വ്യക്തം

കൈക്കൂപ്പി നിന്ന്, പുഞ്ചിരിച്ച്, കൈവീശി കാണിച്ചാണ് അപ്പോഴും എംഎല്‍എ മടങ്ങിയത്. കൂടെ പരിവാരങ്ങളും യാത്രയായി. മധുവിനെ അക്രമികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് യുവാവിന്റെ മരണമൊഴി.

മധുവിന്റെ സഞ്ചിയില്‍

മധുവിന്റെ സഞ്ചിയില്‍

രണ്ടു കിലോ അരി, നൂറു ഗ്രാം മല്ലിപ്പൊടി, ചെറിയൊരു ടോര്‍ച്ച്, മൊബൈല്‍ ചാര്‍ജര്‍ എന്നിവയാണ് മധുവിന്റെ സഞ്ചിയില്‍ ഉണ്ടായിരുന്നത്. ഇവയെല്ലാം മോഷ്ടിച്ചതാണെന്ന് ആരോപിച്ചാണ് ഒരു കൂട്ടം യുവാക്കള്‍ മധുവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. ഏഴുപേരാണ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് മധു മരണത്തിന് തൊട്ടുമുമ്പ് മൊഴി നല്‍കിയിട്ടുണ്ട്.

നടക്കുമ്പോഴും മര്‍ദ്ദിച്ചു

നടക്കുമ്പോഴും മര്‍ദ്ദിച്ചു

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ കടയില്‍ നിന്ന് അരി മോഷണം പോയെന്ന് ആരോപിച്ചാണ് ചിലര്‍ മധു താമസിക്കുന്ന പാറയിടുക്കിലെത്തി പിടികൂടിയത്. തുടര്‍ന്ന് മധുവിനെ മുക്കാലിയിലേക്ക് നടത്തിയാണ് കൊണ്ടുപോയത്. ഈ സമയമെല്ലാം യുവാവിനെ മര്‍ദ്ദിച്ചിരുന്നു.

എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു

വീണ്ടും പിഎന്‍ബി മോഡല്‍ തട്ടിപ്പ്... ഇത്തവണ ഡല്‍ഹിയില്‍... ജ്വല്ലറി വെട്ടിച്ചത് 390 കോടിവീണ്ടും പിഎന്‍ബി മോഡല്‍ തട്ടിപ്പ്... ഇത്തവണ ഡല്‍ഹിയില്‍... ജ്വല്ലറി വെട്ടിച്ചത് 390 കോടി

ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...

English summary
Tribal Men Protest Against N Shamsudheen MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X